(അല്ലാഹുവിനെ ഓർത്തു) കരയുന്നതും (ചെയ്തു പോയ പാപങ്ങൾ ഓർത്തു )ദുഖിക്കുന്നതും സംബന്ധിച്ച് പറയുന്ന അദ്ധ്യായം - باب ما جاء في الحزن والبكاء -അസ്സുഹ്ദു വർറഖാഇഖു
السّلام عليكم ബിസ്മില്ലാഹ്.......
അൽ കിതാബ് പഠന പരമ്പര
الأحاديث المختارة من
ആശയ വിവർത്തനം: അബ്ബാസ് പറമ്പാടൻ
(നിലമ്പൂർ),തിരുവനന്തപുരം
ക്ലാസ്സ് കേൾക്കാൻ
താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക:
(അല്ലാഹുവിനെ ഓർത്തു) കരയുന്നതും (ചെയ്തു പോയ പാപങ്ങൾ ഓർത്തു )ദുഖിക്കുന്നതും സംബന്ധിച്ച് പറയുന്ന അദ്ധ്യായം
_____________________________________
أَخْبَرَنَا مُبَارَكُ بْنُ
فَضَالَةَ ، عَنِ الْحَسَنِ ، قَالَ : قَالَ
رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ
الدُّنْيَا
سِجْنُ الْمُؤْمِنِ وَجَنَةُ الْكَافِرِ
ആശയം : അല്ലാഹുവിന്റെ
റസൂൽ സ്വല്ലല്ലാഹു അലൈഹി വ സല്ലം പറഞ്ഞു : ദുനിയാവ് സത്യവിശ്വാസിയുടെ ജയിലും സത്യനിഷേധിയുടെ
സ്വർഗ്ഗവുമാണ്
SPECIAL NOTES:
‘ദുനിയാവ് സത്യവിശ്വാസിയുടെ
ജയിലും സത്യനിഷേധിയുടെ സ്വർഗ്ഗവുമാണ്’ എന്ന ഹദീസിന്റെ
ആശയം ഇമാം നവവി റഹിമഹുല്ലാഹ് ശറഹു മുസ്ലിമിൽ
വിശദീകരിക്കുന്നു :
قَوْلُهُ صَلَّى
اللَّهُ عَلَيْهِ وَسَلَّمَ
( الدُّنْيَا سِجْنُ الْمُؤْمِنِ وَجَنَّةُ الْكَافِرِ )
مَعْنَاهُ أَنَّ
كُلَّ مُؤْمِنٍ مَسْجُونٌ مَمْنُوعٌ فِي الدُّنْيَا مِنَ الشَّهَوَاتِ
الْمُحَرَّمَةِ وَالْمَكْرُوهَةِ ، مُكَلَّفٌ بِفِعْلِ الطَّاعَاتِ الشَّاقَّةِ ،
فَإِذَا مَاتَ اسْتَرَاحَ مِنْ هَذَا ، وَانْقَلَبَ إِلَى مَا أَعَدَّ اللَّهُ
تَعَالَى لَهُ مِنَ النَّعِيمِ الدَّائِمِ ، وَالرَّاحَةُ الْخَالِصَةُ مِنَ
النُّقْصَانِ . وَأَمَّا الْكَافِرُ فَإِنَّمَا لَهُ مِنْ ذَلِكَ مَا حَصَّلَ فِي
الدُّنْيَا مَعَ قِلَّتِهِ وَتَكْدِيرِهِ بِالْمُنَغِّصَاتِ ، فَإِذَا مَاتَ صَارَ
إِلَى الْعَذَابِ الدَّائِمِ ، وَشَقَاءِ الْأَبَدِ
ഓരോ സത്യവിശ്വാസിയും
നിഷിദ്ധമാക്കപ്പെട്ടതും വെറുക്കപ്പെട്ടതുമായ നഫ്സിന്റെ വികാരങ്ങളിൽ നിന്നും തടയപ്പെട്ടവനും
അല്ലാഹുവിനു വഴിപ്പെടുന്നതിൽ ബുദ്ധിമുട്ടു
സഹിച്ചു പ്രവർത്തിക്കാൻ നിർബന്ധിതനുമാണ് എന്നതാണ് .ആ അർത്ഥത്തിൽ അവൻ ദുനിയാവിൽ ജയിലിൽ
അടക്കപ്പെട്ടവനാണ് .എന്നാൽ മരണം വരിക്കുന്നതോടെ ഇതിൽ നിന്നെല്ലാം മുക്തനാവുകയും അല്ലാഹു
അവനു വേണ്ടി തയ്യാർ ചെയ്തിട്ടുള്ള നിത്യ ഐശ്വര്യത്തിലേക്കും പോരായ്മയിൽ നിന്ന് മുക്തമായ
സംതൃപ്തിയിലേക്കും അവൻ മാറുന്നു. എന്നാൽ സത്യനിഷേധിയെ
സംബന്ധിച്ചിടത്തോളം ദുനിയാവിൽ ലഭിക്കുന്ന ഐശ്വര്യങ്ങൾ -അത് കുറച്ചാണെങ്കിലും പോരായ്മകൾ
ഉള്ളതാണെങ്കിലും -ഇവിടെ മാത്രമാണ് ലഭിക്കുക എന്ന അർത്ഥത്തിൽ ദുനിയാവ് അവനു സ്വർഗ്ഗമാണു
എന്ന് പറയുന്നു.സത്യനിഷേധി മരിച്ചു കഴിഞ്ഞാൽ എന്നെന്നും നിലനിൽക്കുന്ന ശിക്ഷയിലേക്കും
നിത്യപരാജയത്തിലേക്കും മാറ്റപ്പെടുന്നു (ശറഹു മുസ്ലിം ).
ഹദീസ്-2
قَالَ
قَالَ عِيسَى ابْنُ مَرْيَمَ صَلَّى
اللَّهُ عَلَيْهِ : " طُوبَى لِمَنْ خَزَنَ لِسَانَهُ ، وَوَسِعَهُ بَيْتُهُ
، وَبَكَى عَلَى خَطِيئَتِهِ
ആശയം : സാലിമു ബ്നുൽ ജഅദ് റഹിമഹുല്ലാഹ് റിപ്പോർട്ട്
ചെയ്യുന്നു : മർയമിന്റെ പുത്രൻ ഈസാ അലൈഹിമാ സ്സലാം പറഞ്ഞു : നാവിനെ സൂക്ഷിക്കുകയും
വീട് വിശാലമാകുകയും (അനാവശ്യ കാര്യങ്ങൾക്കു പുറത്തിറങ്ങാതെ) സ്വന്തം തെറ്റുകൾ ഓർത്തു
കരയുകയും ചെയ്യുന്നവന് സന്തോഷവാർത്തയുണ്ട്.
ഇതേ ആശയത്തിൽ മുഹമ്മദ് നബി സ്വല്ലല്ലാഹു അലൈഹി വ
സല്ലമയുടെ ഹദീസും സ്വഹീഹായി വന്നിട്ടുണ്ട്
. ഇമാം അഹ്മദ് ബ്നു ഹന്ബൽ റഹിമഹുല്ലാഹ് അവർകളുടെ അസ്സുഹ്ദ് എന്ന കിതാബ് കാണുക
ഹദീസ്-3
" مَنْ
أُوتِيَ مِنَ الْعِلْمِ مَا لا يُبْكِيهِ لَخَلِيقٌ أَلا يَكُونَ أُوتِيَ عِلْمًا
يَنْفَعُ ، لِأَنَّ اللَّهَ تَعَالَى نَعَتَ الْعُلَمَاءَ ، فَقَالَ : إِنَّ
الَّذِينَ أُوتُوا الْعِلْمَ مِنْ قَبْلِهِ إِذَا يُتْلَى عَلَيْهِمْ سورة الإسراء
آية 107 ، إِلَى قَوْلِهِ : وَيَخِرُّونَ لِلأَذْقَانِ يَبْكُونَ سورة الإسراء آية
109
ആശയം : അബ്ദുൽ അഅലാ അത്തൈമീ റഹിമഹുല്ലാഹ് പ്രസ്താവിക്കുന്നു : ഒരാൾക്ക് അറിവ്
നൽകപ്പെട്ടിട്ടു ആ അറിവ് അയാളെ കരയിപ്പിക്കുന്നില്ല എങ്കിൽ അവനു ഉപകാരപ്രദമായ അറിവ്
ലഭിക്കാത്തതു പോലെയാണ് .കാരണം ഇസ്റാഉ (107 - 109 ) സൂറത്തിൽ അല്ലാഹു പറയുന്നു :
قُلْ آمِنُواْ بِهِ أَوْ لاَ
تُؤْمِنُواْ إِنَّ الَّذِينَ أُوتُواْ الْعِلْمَ مِن قَبْلِهِ إِذَا يُتْلَى
عَلَيْهِمْ يَخِرُّونَ لِلأَذْقَانِ سُجَّدًا
( നബിയേ, ) പറയുക:
നിങ്ങള്‍ ഇതില്‍ ( ഖുര്‍ആനില്‍ ) വിശ്വസിച്ച് കൊള്ളുക. അല്ലെങ്കില്‍
വിശ്വസിക്കാതിരിക്കുക. തീര്‍ച്ചയായും ഇതിന് മുമ്പ് ജ്ഞാനം നല്‍കപ്പെട്ടവരാരോ
അവര്‍ക്ക് ഇത് വായിച്ചുകേള്‍പിക്കപ്പെട്ടാല്‍ അവര്‍ പ്രണമിച്ച് കൊണ്ട് മുഖം
കുത്തി വീഴുന്നതാണ്.
وَيَقُولُونَ سُبْحَانَ
رَبِّنَا إِن كَانَ وَعْدُ رَبِّنَا لَمَفْعُولاً
അവര്‍
പറയും: ഞങ്ങളുടെ രക്ഷിതാവ് എത്ര പരിശുദ്ധന്‍! തീര്‍ച്ചയായും ഞങ്ങളുടെ രക്ഷിതാവിന്‍റെ
വാഗ്ദാനം നടപ്പിലാക്കപ്പെടുന്നതു തന്നെയാകുന്നു.
وَيَخِرُّونَ لِلأَذْقَانِ
يَبْكُونَ وَيَزِيدُهُمْ خُشُوعًا
അവര്‍
കരഞ്ഞുകൊണ്ട് മുഖം കുത്തി വീഴുകയും അതവര്‍ക്ക് വിനയം വര്‍ദ്ധിപ്പിക്കുകയും
ചെയ്യും
يَا أَبَا عَبْدِ
الرَّحْمَنِ ، أَوْصِنِي ، قَالَ
لِيَسَعْكَ
بَيْتُكَ ، وَابْكِ مِنْ ذِكْرِ خَطِيئَتِكَ ، وَكُفَّ لِسَانَكَ
ആശയം : അബ്ദുല്ലാഹി
ബ്നു മസ്ഊദ് റദിയല്ലാഹു അന്ഹുവിനോട് ഒരു വ്യക്തി
ഒരിക്കൽ പറഞ്ഞു:അല്ലയോ ..അബൂ അബ്ദി റഹ്‌മാൻ ... താങ്കൾ എനിക്ക് ഉപദേശം നൽകിയാലും .നിനക്ക് നിന്റെ വീട് വിശാലമാക്കുക (ആവശ്യമില്ലാതെ വീട്ടിൽ നിന്ന്
പുറത്ത് പോയി തെറ്റുകൾ പ്രവർത്തിക്കാൻ സാധ്യത വർദ്ധിപ്പിക്കരുത്),നിന്റെ തെറ്റുകൾ ഓർത്തു
നീ കരയുക,നിന്റെ നാവിനെ നിയന്ത്രിക്കുക
Special notes:
عَنْ أَبِي هُرَيْرَةَ، قَالَ قَالَ
رَسُولُ اللَّهِ صلى الله عليه وسلم مَنْ
وَقَاهُ اللَّهُ شَرَّ مَا بَيْنَ لَحْيَيْهِ وَشَرَّ مَا بَيْنَ رِجْلَيْهِ
دَخَلَ الْجَنَّةَ
ആശയം : അബൂ ഹുറൈറ റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്യുന്നു: അല്ലാഹുവിന്റെ
റസൂൽ സ്വല്ലല്ലാഹു അലൈഹി വ സല്ലം പറഞ്ഞു : രണ്ടു താടിയെല്ലുകൾക്കു ഇടയിലുള്ളതിന്റെയും
(നാവ്) രണ്ടു തുടകൾക്കു ഇടയിലുള്ളതിന്റെയും (ലൈംഗികാവയവം)തിന്മയിൽ നിന്ന് അല്ലാഹു ആരെ
സംരക്ഷിച്ചുവോ അവൻ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നതാണ് (സുനനു തിർമുദി )
|
إِن كانَ يُعجِبُكَ السُكوتُ
فَإِنَّهُ
|
|
قَد كانَ يُعجِبُ قَبلَكَ الأَخيارا
|
|
وَلَئِن نَدِمتَ عَلى سُكوتِكَ
مَرَّةً
|
|
فَلَقَد نَدِمتَ عَلى الكَلامِ
مِرارا
|
|
إِنَّ السُكوتَ سَلامَةٌ وَلَرُبَّما
|
|
زَرَعَ الكَلامُ عَداوَةً وَضِرارا
|
|
وَإِذا تَقَرَّبَ خاسِرٌ مِن خاسِرٍ
|
|
زادا بِذاكَ خَسارَةً وَتَبارا
|
ഹദീസ്-5
مَنِ
اسْتَطَاعَ مِنْكُمْ أَنْ يَبْكِيَ فَلْيَبْكِ ، وَمَنْ لَمْ يَسْتَطِعْ
فَلْيَتَبَاكَ
ആശയം
: അബൂ ബക്കർ സിദ്ദീഖ് റദിയല്ലാഹു അന്ഹു പ്രസ്താവിക്കുന്നു
: നിങ്ങളിൽ കരയാൻ സാധിക്കുന്നവർ കരയൂ ; സാധിക്കാത്തവർ
കരച്ചിൽ വരൂത്തൂ
ഹദീസ്-6
اجْلِسُوا
إِلَى التَّوَّابِينَ , فَإِنَّهُمْ أَرَقُّ شَيْءٍ أَفْئِدَةً
ആശയം : ഉമർ ബ്നുൽ ഖത്താബ് റദിയല്ലാഹു അന്ഹു പ്രസ്താവിക്കുന്നു :നിങ്ങൾ അല്ലാഹുവിലേക്ക്
പാശ്ചാത്തപിച്ചു മടങ്ങുന്നവരുടെ കൂട്ടത്തിൽ ഇരിക്കൂ;കാരണം അവർ ഏറ്റവും
ഹൃദയ നൈർമല്യം ഉള്ളവരാണ്
ഹദീസ്-7
قَالَ : قُلْتُ :
يَا رَسُولَ اللَّهِ ، مَا النَّجَاةُ ؟ قَالَ
أَمْلِكْ
عَلَيْكَ لِسَانَكَ ، وَلْيَسَعْكَ بَيْتُكَ ، وَابْكِ عَلَى خَطِيئَتِكَ
ഉഖ്ബത്ത് ബ്നു ആമിർ
അൽ ജുഹാനീ റദിയല്ലാഹു അന്ഹു പറയുന്നു: ഞാൻ ചോദിച്ചു: 'അല്ലാഹുവിന്റെ റസൂലേ
.. എന്താണ് രക്ഷ ?
അപ്പോൾ നബി മറുപടി പറഞ്ഞു: ‘നിന്റെ നാവിനെ നീ പിടിച്ചു വയ്ക്കുക, നിനക്ക് നിന്റെ വീട് വിശാലമാക്കുക (ആവശ്യമില്ലാതെ
വീട്ടിൽ നിന്ന് പുറത്ത് പോയി തെറ്റുകൾ പ്രവർത്തിക്കാൻ സാധ്യത വർദ്ധിപ്പിക്കരുത്),നിന്റെ തെറ്റുകൾ ഓർത്തു
നീ കരയുക’.
ഹദീസ്-8
لا
تُكْثِرُوا الْكَلامَ بِغَيْرِ ذِكْرِ اللَّهِ تَعَالَى فَتَقْسُوَ قُلُوبُكُمْ ،
فَإِنَّ الْقَلْبَ الْقَاسِيَ بَعِيدٌ مِنَ اللَّهِ ، وَلَكِنْ لا تَعْلَمُونَ ،
وَلا تَنْظُرُوا فِي ذُنُوبِ النَّاسِ كَأَنَّكُمْ أَرْبَابٌ ، وَانْظُرُوا فِيهَا
كَأَنَّكُمْ عَبِيدٌ ، إِنَّمَا النَّاسُ رَجُلانِ مُبْتَلًى وَمُعَافًى ،
فَارْحَمُوا أَهْلَ الْبَلاءِ ، وَاحْمَدُوا اللَّهَ عَلَى الْعَافِيَةِ
ആശയം :മാലിക് ബ്നു
അനസ് റഹിമഹുല്ലാഹ് പ്രസ്താവിക്കുന്നു :ഈസാ ബ്നു മറിയം അലൈഹിമാ സ്സലാം ഇപ്രകാരം പറഞ്ഞതായി
എനിക്ക് വിവരം കിട്ടിയിട്ടുണ്ട് :' അല്ലാഹുവിന്റെ ദിക്ർ
അല്ലാത്ത സംസാരം നിങ്ങൾ വർദ്ധിപ്പിക്കരുത്;കാരണം അത് ഹൃദയത്തെ
കഠിനമാക്കും.കാഠിന്യമുള്ള ഹൃദയം അല്ലാഹുവിങ്കൽ നിന്ന് അകന്നതായിരിക്കും ; പക്ഷെ നിങ്ങൾ അറിയുന്നില്ല.നിങ്ങൾ
ജനങ്ങളുടെ യജമാനന്മാരാണ് എന്ന പോലെ നിങ്ങൾ ജനങ്ങളുടെ പാപങ്ങൾ ചികഞ്ഞു നോക്കരുത്.നിങ്ങളുടെ
പാപങ്ങളുടെ കാര്യത്തിൽ നിങ്ങൾ അടിമകളാണ് എന്ന പോലെ ജനങ്ങളെ വീക്ഷിക്കണം .നിശ്ചയം ജനങ്ങൾ രണ്ടു വിഭാഗമാണ് -
പാപങ്ങൾ കൊണ്ട് പരീക്ഷണത്തിന് വിധേയമായവരും പാപങ്ങളിൽ നിന്ന് രക്ഷപ്പെട്ടവരും (സുഖം
പ്രാപിച്ചവർ).പാപങ്ങൾ കൊണ്ട് പരീക്ഷണത്തിന് വിധേയമായവരോട് നിങ്ങൾ കരുണ കാണിക്കുക(അതായത്
അവരുടെ പാപങ്ങൾ നീങ്ങിക്കിട്ടാൻ പ്രാർത്ഥിക്കുക ,അവരോടു മൃദുവായി ഉപദേശിക്കുക
പോലെയുള്ള കാര്യങ്ങൾ ചെയ്യുക). ആഫിയത്തിന്റെ
പേരിൽ നിങ്ങൾ അല്ലാഹുവിനെ സ്തുതിക്കുക (അതായത് പാപങ്ങൾ ചെയ്യാത്ത അവസ്ഥ നിലനിൽക്കാൻ
)
ഇമാം മാലിക് റഹിമഹുല്ലാഹ് അവർകളുടെ മുവത്വ ശറഹു സുർഖാനി സഹിതം നോക്കുക:
അൽ കിതാബ് വാട്ട്സ്
ആപ്പ് ഗ്രൂപ്പിൽ ചേരാൻ 8848787706 എന്ന നമ്പറിലേക്ക് വാട്ട്സ് ആപ്പ് സന്ദേശം അയക്കുക ,അബ്ബാസ് പറമ്പാടൻ
Comments
Post a Comment