باب الاخلاص والنية &باب الاجتهاد في العبادة
السّلام عليكم ബിസ്മില്ലാഹ്....... അൽ കിതാബ് പഠന പരമ്പര الأحاديث المختارة من ‘الزهد والرقائق لابن المبارك’ ഇബ്നുൽ മുബാറക് (റ ) യുടെ ' അസ്സുഹ്ദു വർറഖാഇഖു' എന്ന കിതാബിൽ നിന്ന് തിരഞ്ഞെടുത്ത ഹദീസുകൾ(CLASS-9) باب الاجتهاد في العبادة ക്ലാസ്സുകൾ കേൾക്കാൻ താഴെ ലിങ്കുകൾ ഓപ്പൺ ചെയ്യുക: https://youtu.be/aeQDhJZ9RxE ആശയ വിവർത്തനം: അബ്ബാസ് പറമ്പാടൻ (നിലമ്പൂർ),തിരുവനന്തപുരം ഹദീസ്1 قَالَ عُبَادَةُ يَعْنِي ابْنَ قُرْصٍ اللَّيْثِيَّ إِنَّكُمْ لَتَعْمَلُونَ الْيَوْمَ أَعْمَالًا هِيَ أَدَقُّ فِي أَعْيُنِكُمْ مِنَ الشَّعْرِ ، إِنْ كُنَّا لَنَعُدُّهَا عَلَى عَهْدِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مِنَ الْمُوبِقَاتِ ആശയം : ഉബാദത്ത് ബ്നു ഖുർസ് അല്ലൈസി റദിയല്ലാഹു അന്ഹു പറയുന്നു: നിങ്ങൾ ഇക്കാലത്ത് നിങ്ങളുടെ കണ്ണുകളിൽ ഒരു മുടിയേക്കാൾ ലഘുവായതു ആയ ചില തെറ്റുകൾ നിങ്ങൾ പ്രവർത്തിക്കുന്നു . എന്നാൽ അല്ലാഹുവിന്റെ റസൂൽ സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ കാലത്ത് ഇന്ന് നിങ്ങൾ ലഘുവായി കാണുന്ന ഈ കുറ്റങ്ങൾ വൻദോഷങ്ങളായിട്ടാണ് ഞങ്ങൾ പരിഗണിച്ചിരുന്നത് ...