الأحاديث المختارة من ‘الزهد والرقائق لابن المبارك’ - അസ്സുഹ്ദു വർറഖാഇഖു باب العمل والذكر الخفي


السّلام عليكم ബിസ്മില്ലാഹ്.......
 അൽ കിതാബ് പഠന പരമ്പര
الأحاديث المختارة من
ഇബ്നുൽ മുബാറക് (റ ) യുടെ ' അസ്സുഹ്ദു വർറഖാഇഖു' എന്ന കിതാബിൽ നിന്ന് തിരഞ്ഞെടുത്ത ഹദീസുകൾ(CLASS-7) 
باب العمل والذكر الخفي
രഹസ്യമായി അല്ലാഹുവിനെ സ്മരിക്കുന്നതും സത്കർമ്മം ചെയ്യുന്നതും സംബന്ധിച്ച് പറയുന്ന അദ്ധ്യായം
ആശയ വിവർത്തനം: അബ്ബാസ് പറമ്പാടൻ (നിലമ്പൂർ),തിരുവനന്തപുരം
ക്ലാസ്സ് കേൾക്കാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക:

قَالَ
أَنَّهُ سَمِعَ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ
مَنْ سَمَّعَ النَّاسَ بِعَمَلِهِ سَمَّعَ اللَّهُ بِهِ أَسَامِعَ خَلْقِهِ وَحَقَّرَهُ وَصَغَّرَهُ
ആശയം : അബ്ദുല്ലാഹിബ്നു അംറ് റദിയല്ലാഹു അന്ഹു അല്ലാഹുവിന്റെ റസൂൽ സ്വല്ലല്ലാഹു അലൈഹി വ സല്ലം ഇപ്രകാരം പറയുന്നത് കേട്ടതായി റിപ്പോർട്ട് ചെയ്യുന്നു: ആരൊരുത്തൻ തന്റെ സൽകർമ്മങ്ങൾ സംബന്ധിച്ച് ജനങ്ങളെ കേൾപ്പിച്ചുവോ (തന്റെ സൽകർമ്മങ്ങൾ ജനങ്ങൾ അറിയണം എന്ന ഉദ്ദേശ്യത്തിൽ) അത്തരം വ്യക്തിയുടെ  ദുരുദ്ദ്യേശ്യങ്ങളുടെ രഹസ്യങ്ങൾ  സംബന്ധിച്ചു അല്ലാഹു അവന്റെ പടപ്പുകളുടെ ചെവികളിൽ കേൾപ്പിക്കുന്നതാണ്;  അല്ലാഹു അവനെ നിന്ദിതനും  നിസ്സാരനുമാക്കുന്നതാണ്.
     ചില റിപ്പോർട്ടുകളിൽ أَسَامِعَ خَلْقِهِ  തന്റെ പടപ്പുകളുടെ ചെവികൾ എന്നതിന്റെ സ്ഥാനത്ത് سَامِعُ خَلْقِهِ തന്റെ പടപ്പുകളെ കേൾപ്പിക്കുന്ന അല്ലാഹു എന്നാണുള്ളത്. അപ്പോൾ ആശയം ഇപ്രകാരമാവും:   ആരൊരുത്തൻ തന്റെ സൽകർമ്മങ്ങൾ സംബന്ധിച്ച് ജനങ്ങളെ കേൾപ്പിച്ചുവോ (തന്റെ സൽകർമ്മങ്ങൾ ജനങ്ങൾ അറിയണം എന്ന ഉദ്ദേശ്യത്തിൽ) ,തന്റെ പടപ്പുകളെ കേൾപ്പിക്കുന്നവനായ  അല്ലാഹു  അത്തരം വ്യക്തിയുടെ  ദുരുദ്ദ്യേശ്യങ്ങളുടെ രഹസ്യങ്ങൾ  സംബന്ധിച്ചു പടപ്പുകളെ കേൾപ്പിക്കുന്നതാണ്.അല്ലാഹു അവനെ നിന്ദിതനും  നിസ്സാരനുമാക്കുന്നതാണ്’.
(മിർഖാത്തുൽ മഫാതീഹ് കൂടി കാണുക )
مرقاة المفاتيح


عَنْ مُرَّةَ ,
 قَالَ : ذكِرَ عِنْدَ عَبْدِ اللَّهِ قَوْمٌ قُتِلُوا فِي سَبِيلِ اللَّهِ عَزَّ وَجَلَّ ، فَقَالَ
 إِنَّهُ لَيْسَ عَلَى مَا تَذْهَبُونَ وَتَرَوْنَ ، إِنَّهُ إِذَا الْتَقَى الرَّجْفَانِ نَزَلَتِ الْمَلائِكَةُ ، فَكَتَبَتِ النَّاسَ عَلَى مَنَازِلِهِمْ ، فُلانٌ يُقَاتِلُ لِلدُّنْيَا ، وَفُلانٌ يُقَاتِلُ لِلْمُلْكِ ، وَفُلانٌ يُقَاتِلُ لِلذِّكْرِ ، وَنَحْوَ هَذَا ، وَفُلانٌ يُقَاتِلُ يُرِيدُ وَجْهَ اللَّهِ ، فَمَنْ قُتِلَ يُرِيدُ وَجْهَ اللَّهِ فَذَلِكَ فِي الْجَنَّةِ 
മുർറ പറയുന്നു : അബ്ദുല്ലാഹി ബ്നു മസ്ഊദ് റദിയല്ലാഹു അന്ഹുവിന്റെ അടുക്കൽ വച്ച് അല്ലാഹുവിന്റെ മാർഗ്ഗത്തിലെ ധർമ്മസമരത്തിൽ വധിക്കപ്പെട്ട ചിലരെ  കുറിച്ച് പരാമർശിക്കപ്പെട്ടു. അപ്പോൾ അദ്ദേഹം പറഞ്ഞു : നിങ്ങൾ കാണുന്നതും മനസ്സിലാക്കുന്നതും പോലെയല്ല കാര്യങ്ങൾ .രണ്ടു സൈന്യങ്ങൾ (സംഘങ്ങൾ) ഏറ്റു  മുട്ടിയാൽ മലക്കുകൾ ഇറങ്ങും. എന്നിട്ടു ജനങ്ങളുടെ പദവികൾ അനുസരിച്ചു അവരുടെ കർമ്മങ്ങൾ രേഖപ്പെടുത്തും- ഇന്നാലിന്ന വ്യക്തി ഐഹിക ലക്ഷ്യങ്ങളോടെ യുദ്ധം ചെയ്യുന്നു ,ഇന്നാലിന്ന വ്യക്തി അധികാരം പിടിച്ചെടുക്കാൻ യുദ്ധം ചെയ്യുന്നു,ഇന്നാലിന്ന വ്യക്തി പ്രശസ്തിക്കു വേണ്ടി യുദ്ധം ചെയ്യുന്നു ഇത് പോലെ മലക്കുകൾ രേഖപ്പെടുത്തും .അല്ലാഹുവിന്റെ വജ്ഹ് ഉദ്ദേശിച്ചു ധർമ്മസമരത്തിൽ പങ്കെടുത്ത വ്യക്തിയെ അങ്ങിനെയും രേഖപ്പെടുത്തും .അങ്ങിനെ അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ധർമ്മ സമരത്തിൽ ഏർപ്പെട്ടു വധിക്കപ്പെട്ടവൻ ആരോ അവൻ സ്വർഗ്ഗത്തിൽ പ്രവേശിക്കും 

ഹദീസ്-3
 قَالَ
 تَعَوَّذُوا بِاللَّهِ مِنْ خُشُوعِ النِّفَاقِ ، قِيلَ : وَمَا هُوَ ؟ قَالَ : أَنْ يُرَى الْجَسَدُ بِهِ خَاشِعًا  وَالْقَلْبُ لَيْسَ بِخَاشِع
ആശയം : അബൂ ഹുറൈറ ,അബുദ്ദർദാഉ  റദിയല്ലാഹു അന്ഹുമാ ഇവർ രണ്ടിൽ ആരോ ഒരു സ്വഹാബി ഇപ്രകാരം പറഞ്ഞതായി അബൂ യഹ്‌യക്ക് വിവരം ലഭിച്ചു: ' നിങ്ങൾ കപട ഭക്തിയിൽ നിന്ന് അല്ലാഹുവിൽ ശരണം തേടുക .അപ്പോൾ ചോദിക്കപ്പെട്ടു : എന്താണ് കപട ഭക്തി ? സഹാബി മറുപടി പറഞ്ഞു : 'ശരീരം ഭക്തിയുള്ളതായി കാണപ്പെടലും എന്നാൽ ഹൃദയത്തിൽ ഭക്തി ഇല്ലാത്ത അവസ്ഥയും -ഇതാണ് കപടഭക്തി

عَنْ عَبْدِ اللَّهِ بْنِ الْحَارِثِ بْنِ جَزْءٍ، قَالَ مَا رَأَيْتُ أَحَدًا أَكْثَرَ تَبَسُّمًا مِنْ رَسُولِ اللَّهِ صلى الله عليه وسلم
ആശയം : അബ്ദുല്ലാഹി ബ്നുൽ ഹാരിസ് ബ്നു ജസ്ഉ  റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്യുന്നു:അല്ലാഹുവിന്റെ റസൂൽ സ്വല്ലല്ലാഹു അലൈഹി വ സല്ലമയെക്കാൾ കൂടുതലായി പുഞ്ചിരിക്കുന്ന ഒരാളെയും ഞാൻ കണ്ടിട്ടില്ല.
ഹദീസ്-5
أَخْبَرَنَا مِسْعَرٌ 
 قَالَ
 حَدَّثَنِي عَوْنٍ ، أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَانَ 
لا يَضْحَكُ إِلا تَبَسُّمًا ، وَلا يَلْتَفِتُ إِلا جَمِيعًا
ആശയം : ഔന് ബ്നു അബ്ദുല്ലാഹി   റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്യുന്നു:അല്ലാഹുവിന്റെ റസൂൽ സ്വല്ലല്ലാഹു അലൈഹി വ സല്ലമ പുഞ്ചിരിയായിട്ടല്ലാതെ ചിരിക്കാറുണ്ടായിരുന്നില്ല ; മുഴുവനായിട്ടല്ലാതെ തിരിഞ്ഞു നോക്കാറുണ്ടായിരുന്നില്ല

ഹദീസ്-6

عَنْ عَائِشَةَ، زَوْجِ النَّبِيِّ صلى الله عليه وسلم أَنَّهَا قَالَتْ مَا رَأَيْتُ رَسُولَ اللَّهِ صلى الله عليه وسلم مُسْتَجْمِعًا ضَاحِكًا حَتَّى أَرَى مِنْهُ لَهَوَاتِهِ إِنَّمَا كَانَ يَتَبَسَّمُ
ആശയം : നബി പത്നി ആഇശ റദിയല്ലാഹു അന്ഹാ  റിപ്പോർട്ട് ചെയ്യുന്നു:അല്ലാഹുവിന്റെ റസൂൽ സ്വല്ലല്ലാഹു അലൈഹി വ സല്ലമ അണ്ണാക്ക് കാണുന്ന വിധത്തിൽ ചിരിക്കുന്നത് ഞാൻ കണ്ടിട്ടേയില്ല ; നബി പുഞ്ചിരിക്കാരായിരുന്നു പതിവ്
അല്ലാഹുവിനു സുജൂദ് ചെയ്യുന്നതിന്റെ മാഹാത്മ്യം
ഹദീസ്-8
قَالَ : قَالَ رَسُولُ اللَّهِ صَلَّى
 اللَّهُ عَلَيْهِ وَسَلَّمَ
 مَا تَقَرَّبَ الْعَبْدُ إِلَى اللَّهِ تَعَالَى بِشَيْءٍ أَفْضَلَ مِنْ سُجُودٍ خَفِيٍّ
ആശയം : ദംറത്ത് ബ്നു ഹബീബ് ബ്നു സുഹൈബ് റഹിമഹുല്ലാഹ്  റിപ്പോർട്ട് ചെയ്യുന്നു: അല്ലാഹുവിന്റെ റസൂൽ സ്വല്ലല്ലാഹു അലൈഹി വ സല്ലം പറഞ്ഞു : രഹസ്യമായി അല്ലാഹുവിനു സുജൂദ് ചെയ്യുന്നതിനേക്കാൾ മറ്റൊന്ന് കൊണ്ടും ദാസൻ അല്ലാഹുവിന്റെ സാമീപ്യം കരസ്ഥമാക്കുകയില്ല.
SPECIAL NOTES:
ഈ ഹദീസ് മുർസലും ദുർബലവും ആണെങ്കിലും സമാനമായ ആശയം, വിശുദ്ധ ഖുർആനിലെ,
وَاسْجُدْ وَاقْتَرِبْ
നീ സുജൂദ് ചെയ്യുകയും അല്ലാഹുവിനോട് അടുക്കുകയും ചെയ്യുക ' എന്ന വചനത്തിലും സ്വഹീഹായ ഹദീസുകളിലും വന്നിട്ടിട്ടുണ്ട്
 ഹദീസുകൾ കാണുക :
1.
عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ "‏ أَقْرَبُ مَا يَكُونُ الْعَبْدُ مِنْ رَبِّهِ وَهُوَ سَاجِدٌ فَأَكْثِرُوا الدُّعَاءَ
ആശയം : അബൂ ഹുറൈറ  റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്യുന്നു: അല്ലാഹുവിന്റെ റസൂൽ സ്വല്ലല്ലാഹു അലൈഹി വ സല്ലം പറഞ്ഞു : ദാസൻ അല്ലാഹുവിലേക്ക് ഏറ്റവും കൂടുതൽ അടുക്കുന്ന സന്ദർഭം അവൻ അല്ലാഹുവിനു സുജൂദ് ചെയ്യുന്ന അവസ്ഥയിലാണ് ; ആയതിനാൽ നിങ്ങൾ സുജൂദിൽ പ്രാർത്ഥന വർദ്ധിപ്പിക്കുക (സ്വഹീഹു മുസ്ലിം)
2.
حَدَّثَنِي زُهَيْرُ بْنُ حَرْبٍ، حَدَّثَنَا الْوَلِيدُ بْنُ مُسْلِمٍ، قَالَ سَمِعْتُ الأَوْزَاعِيَّ، قَالَ حَدَّثَنِي الْوَلِيدُ بْنُ هِشَامٍ الْمُعَيْطِيُّ، حَدَّثَنِي مَعْدَانُ بْنُ أَبِي طَلْحَةَ الْيَعْمَرِيُّ، قَالَ لَقِيتُ ثَوْبَانَ مَوْلَى رَسُولِ اللَّهِ صلى الله عليه وسلم فَقُلْتُ أَخْبِرْنِي بِعَمَلٍ أَعْمَلُهُ يُدْخِلُنِي اللَّهُ بِهِ الْجَنَّةَ ‏.‏ أَوْ قَالَ قُلْتُ بِأَحَبِّ الأَعْمَالِ إِلَى اللَّهِ ‏.‏ فَسَكَتَ ثُمَّ سَأَلْتُهُ فَسَكَتَ ثُمَّ سَأَلْتُهُ الثَّالِثَةَ فَقَالَ سَأَلْتُ عَنْ ذَلِكَ رَسُولَ اللَّهِ صلى الله عليه وسلم فَقَالَ ‏ "‏ عَلَيْكَ بِكَثْرَةِ السُّجُودِ لِلَّهِ فَإِنَّكَ لاَ تَسْجُدُ لِلَّهِ سَجْدَةً إِلاَّ رَفَعَكَ اللَّهُ بِهَا دَرَجَةً وَحَطَّ عَنْكَ بِهَا خَطِيئَةً ‏"‏ ‏.‏ قَالَ مَعْدَانُ ثُمَّ لَقِيتُ أَبَا الدَّرْدَاءِ فَسَأَلْتُهُ فَقَالَ لِي مِثْلَ مَا قَالَ لِي ثَوْبَانُ
ആശയം : മഅദാൻ ഇബ്നു അബീ ത്വല്ഹ അൽ യഅമരി റഹിമഹുല്ലാഹ് റിപ്പോർട്ട് ചെയ്യുന്നു: ഞാൻ ഒരിക്കൽ അല്ലാഹുവിന്റെ റസൂൽ സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ മൗലാ ആയിരുന്ന സൗബാൻ റദിയല്ലാഹു അൻഹുവിനെ കണ്ടുമുട്ടി.ഞാൻ ആദ്ദേഹത്തോടു ആരാഞ്ഞു:'എന്നെ അല്ലാഹു സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കാൻ ഉതകുന്ന അല്ലെങ്കിൽ അല്ലാഹുഏറ്റവും കൂടുതൽ ഇഷ്ട്ടപ്പെടുന്ന ഒരു സൽകർമ്മം ഏതെന്നു താങ്കൾ എനിക്ക് പറഞ്ഞു തന്നാലും'.അപ്പോൾ അദ്ദേഹം മൗനം പാലിച്ചു വീണ്ടും ഞാൻ ചോദിച്ചപ്പോഴും അദ്ദേഹം മൗനം പാലിച്ചു.മൂന്നാമതും ഞാൻ ചോദിച്ചപ്പോൾ അദ്ദേഹം ഇപ്രകാരം മറുപടി പറഞ്ഞു:'ഞാൻ ഇക്കാര്യം  ഒരിക്കൽ അല്ലാഹുവിന്റെ റസൂലിനോട് ചോദിച്ചിരുന്നു.അപ്പോൾ അല്ലാഹുവിന്റെ റസൂൽ സ്വല്ലല്ലാഹു അലൈഹി വ സല്ലമ എന്നോട് മറുപടി പറഞ്ഞത് ഇപ്രകാരമാണ്: 'നീ അല്ലാഹുവിനു സുജൂദ് വർദ്ധിപ്പിക്കുക ; കാരണം നീ ഓരോ സുജൂദ് ചെയ്യുമ്പോഴും അത് കൊണ്ട് നിനക്കു അല്ലാഹു  ഒരു പദവി ഉയർത്തുകയും നിന്റെ ഒരു ദോഷം മായിച്ചു കളയുകയും ചെയ്യാതിരിക്കുകയില്ല. മഅദാൻ  പറയുന്നു: പിന്നീടൊരിക്കൽ ഞാൻ അബു ദ്ദർദാഉ റദിയല്ലാഹു അൻഹുവിനെ കണ്ടുമുട്ടി..അദ്ദേഹത്തോടും ഞാൻ ഇതേ ചോദ്യം ചോദിച്ചു.അദ്ദേഹവും സൗബാൻ പറഞ്ഞ ഇതേ മറുപടി തന്നെയാണ് പറഞ്ഞത്(സ്വഹീഹു മുസ്ലിം)
3.
حَدَّثَنَا الْحَكَمُ بْنُ مُوسَى أَبُو صَالِحٍ، حَدَّثَنَا هِقْلُ بْنُ زِيَادٍ، قَالَ سَمِعْتُ الأَوْزَاعِيَّ، قَالَ حَدَّثَنِي يَحْيَى بْنُ أَبِي كَثِيرٍ، حَدَّثَنِي أَبُو سَلَمَةَ، حَدَّثَنِي رَبِيعَةُ بْنُ كَعْبٍ الأَسْلَمِيُّ، قَالَ كُنْتُ أَبِيتُ مَعَ رَسُولِ اللَّهِ صلى الله عليه وسلم فَأَتَيْتُهُ بِوَضُوئِهِ وَحَاجَتِهِ فَقَالَ لِي ‏"‏ سَلْ ‏"‏ ‏.‏ فَقُلْتُ أَسْأَلُكَ مُرَافَقَتَكَ فِي الْجَنَّةِ ‏.‏ قَالَ ‏"‏ أَوَغَيْرَ ذَلِكَ ‏"‏ ‏.‏ قُلْتُ هُوَ ذَاكَ ‏.‏ قَالَ ‏"‏ فَأَعِنِّي عَلَى نَفْسِكَ بِكَثْرَةِ السُّجُودِ
ആശയം : റബീഅത്തു  ഇബ്നു കഅബ്  അൽ അസ്ലമി റദിയല്ലാഹു അൻഹു റിപ്പോർട്ട് ചെയ്യുന്നു: ഞാൻ ഒരിക്കൽ അല്ലാഹുവിന്റെ റസൂൽ സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ കൂടെ റസൂലിന്റെ വീട്ടിൽ രാത്രി താമസിച്ചു(നബിക്കു ധാരാളമായി സേവനം ചെയ്യുന്നത് ഇഷ്ടപ്പെട്ടിരുന്ന ഒരു പാവപ്പെട്ട സ്വഹാബി ആയിരുന്നു റബീഅ ).ഞാൻ നബിക്കു വുദൂഇനും ശുചീകരണത്തിനും വെള്ളം കൊണ്ട് കൊടുത്തു .അപ്പോൾ നബി എന്നോട് പറഞ്ഞു:(നിന്റെ ആവശ്യം) ചോദിക്കൂ .ഞാൻ പറഞ്ഞു: 'സ്വർഗ്ഗത്തിൽ അങ്ങയുടെ സാമീപ്യമാണ് ഞാൻ ചോദിക്കുന്നത് (അതായത് എനിക്ക് അത്  ലഭിക്കാൻ അങ്ങ് അല്ലാഹുവോട് ദുആ ചെയ്യണം).അപ്പോൾ നബി പറഞ്ഞു:'അതല്ലാതെ വല്ലതും?' ഞാൻ പറഞ്ഞു : അത് തന്നെ . അപ്പോൾ നബി പറഞ്ഞു :അല്ലാഹുവിനു സുജൂദ് വർദ്ധിപ്പിച്ചു കൊണ്ട് നീ എന്നെ അതിനായി സഹായിക്കുക (സുജൂദ് വർദ്ധിപ്പിക്കുന്നത് അഥവാ സുന്നത്ത് നിസ്‌കാരങ്ങൾ വർദ്ധപ്പിക്കുന്നത് സ്വർഗ്ഗത്തിൽ ഉന്നത പദവി ലഭിക്കാൻ  കാരണമാകും എന്ന് ഈ ഹദീസിൽ നിന്ന് മനസ്സിലാക്കാം )- സ്വഹീഹു മുസ്ലിം
അൽ കിതാബ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ചേരാൻ 8848787706 എന്ന നമ്പറിലേക്ക് വാട്ട്സ് ആപ്പ് സന്ദേശം  അയക്കുക ,അബ്ബാസ് പറമ്പാടൻ

Comments

Popular posts from this blog

باب الاخلاص والنية ‏&باب الاجتهاد في العبادة

من ‘الزهد والرقائق لابن المبارك’ അസ്സുഹ്ദു വർറഖാഇഖു- باب ما جاء في الخشوع والخوف