من ‘الزهد والرقائق لابن المبارك’ അസ്സുഹ്ദു വർറഖാഇഖു- باب ما جاء في الخشوع والخوف


السّلام عليكم ബിസ്മില്ലാഹ്.......
 അൽ കിതാബ് പഠന പരമ്പര
الأحاديث المختارة 
من
ഇബ്നുൽ മുബാറക് (റ ) യുടെ ' അസ്സുഹ്ദു വർറഖാഇഖു' എന്ന കിതാബിൽ നിന്ന് തിരഞ്ഞെടുത്ത ഹദീസുകൾ(CLASS-8) 
باب ما جاء في الخشوع والخوف
ക്ലാസ്സുകൾ കേൾക്കാൻ താഴെ ലിങ്കുകൾ ഓപ്പൺ ചെയ്യുക:

ആശയ വിവർത്തനം: അബ്ബാസ് പറമ്പാടൻ (നിലമ്പൂർ),തിരുവനന്തപുരം
عَنْ أَبِي هُرَيْرَةَ ، عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قال
يَقُولُ اللَّهُ عَزَّ وَجَلَّ
 وَعِزَّتِي لا أَجْمَعُ عَلَى عَبْدِي خَوْفَيْنِ ، وَلا أَجْمَعُ لَهُ أَمْنَيْنِ ، إِذَا أَمِنَنِي فِي الدُّنْيَا أَخَفْتُهُ يَوْمَ الْقِيَامَةِ ، وَإِذَا خَافَنِي فِي الدُّنْيَا أَمَّنْتُهُ يَوْمَ الْقِيَامَةِ 
ആശയം : അബൂ ഹുറൈറ റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്യുന്നു : അല്ലാഹുവിന്റെ റസൂൽ സ്വല്ലല്ലാഹു അലൈഹി വ സല്ലം പറഞ്ഞു: അല്ലാഹു അസ്സ വ ജല്ല പറയുന്നു :  എന്റെ പ്രതാപമാണ് സത്യം , ഞാൻ  എന്റെ ദാസനിൽ രണ്ടു ഭയമോ രണ്ടു നിർഭയത്വമോ   ഒരുമിപ്പിക്കുകയില്ല.ദുനിയാവിൽ അവൻ എന്നെ ഭയക്കാതെ ജീവിച്ചാൽ അന്ത്യനാളിൽ അവനെ ഞാൻ ഭയചകിതനാക്കും .ദുനിയാവിൽ അവൻ എന്നെ ഭയന്ന് ജീവിച്ചാൽ അന്ത്യനാളിൽ ഞാൻ അവനു നിർഭയത്വം നൽകും
ADDITIONAL NOTES:
سورة آل عمران - 175
إِنَّمَا ذَلِكُمُ الشَّيْطَانُ يُخَوِّفُ أَوْلِيَاءهُ فَلاَ تَخَافُوهُمْ وَخَافُونِ إِن كُنتُم مُّؤْمِنِينَ
അത്‌ പിശാചു മാത്രമാകുന്നു-അവന്‍ തന്‍റെ മിത്രങ്ങളെപ്പറ്റി നിങ്ങളെ പേടിപ്പെടുത്തുകയാണ്‌.അതിനാല്‍ നിങ്ങളവരെ ഭയപ്പെടാതെ എന്നെ ഭയപ്പെടുക-നിങ്ങള്‍ സത്യവിശ്വാസികളാണെങ്കില്‍

സൂറത്ത് ഫാത്വിർ 27 & 28 കാണുക:
أَلَمْ تَرَ أَنَّ اللَّهَ أَنزَلَ مِنَ السَّمَاء مَاء فَأَخْرَجْنَا بِهِ ثَمَرَاتٍ مُّخْتَلِفًا أَلْوَانُهَا وَمِنَ الْجِبَالِ جُدَدٌ بِيضٌ وَحُمْرٌ مُّخْتَلِفٌ أَلْوَانُهَا وَغَرَابِيبُ سُودٌ
താങ്കൾ  കണ്ടില്ലേ; അല്ലാഹു ആകാശത്ത്‌ നിന്നും വെള്ളം ചൊരിഞ്ഞു. എന്നിട്ട്‌ അത്‌ മുഖേന വ്യത്യസ്ത വര്‍ണങ്ങളുള്ള പഴങ്ങള്‍ നാം ഉല്‍പാദിപ്പിച്ചു. പര്‍വ്വതങ്ങളിലുമുണ്ട്‌ വെളുത്തതും ചുവന്നതുമായ നിറഭേദങ്ങളുള്ള പാതകള്‍. കറുത്തിരുണ്ടവയുമുണ്ട്‌.
وَمِنَ النَّاسِ وَالدَّوَابِّ وَالْأَنْعَامِ مُخْتَلِفٌ أَلْوَانُهُ كَذَلِكَ إِنَّمَا يَخْشَى اللَّهَ مِنْ عِبَادِهِ الْعُلَمَاء إِنَّ اللَّهَ عَزِيزٌ غَفُورٌ
മനുഷ്യരിലും മൃഗങ്ങളിലും കന്നുകാലികളിലും അതുപോലെ വിഭിന്ന വര്‍ണങ്ങളുള്ളവയുണ്ട്‌. അല്ലാഹുവെ ഭയപ്പെടുന്നത്‌ അവന്‍റെ ദാസന്‍മാരില്‍ നിന്ന്‌ അറിവുള്ളവര്‍ മാത്രമാകുന്നു. തീര്‍ച്ചയായും അല്ലാഹു പ്രതാപിയും ഏറെ പൊറുക്കുന്നവനുമാകുന്നു.

 إِنَّ الرَّجُلَ لَيَعْمَلُ الْحَسَنَةَ فَيَتَّكِلُ عَلَيْهَا ، وَيَعْمَلُ الْمُحَقَّرَاتِ ، حَتَّى يَأْتِيَ اللَّهَ وَقَدْ حُظِرَ بِهِ ، كَذَا قَالَ , وَإِنَّ الرَّجُلَ لَيَعْمَلُ السَّيِّئَةَ فَيُفْرَقُ مِنْهَا ، حَتَّى يَأْتِيَ اللَّهَ آمِنًا
ആശയം : അബൂ അയ്യൂബുൽ അൻസാരി റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്യുന്നു : ഒരു വ്യക്തി നന്മ പ്രവർത്തിച്ചു അതിന്മേൽ ആശ്രയിക്കും ; അവൻ ചെറുദോഷങ്ങളും പ്രവർത്തിക്കും. (അങ്ങിനെ ആ ചെറുദോഷങ്ങൾ കുമിഞ്ഞു കൂടി ) അവൻ അല്ലാഹുവിന്റെ അടുത്ത് എത്തിപ്പെടും .അപ്പോൾ അവനും അല്ലാഹുവിനും ഇടയിൽ ഒരു മറ ഇടപ്പെടും .എന്നാൽ മറ്റൊരു വ്യക്തി തിന്മ പ്രവർത്തിക്കും .(അല്ലാഹുവിനെ ഭയന്ന്) അവൻ അതിൽ നിന്ന് ഒഴിവാകും .അങ്ങിനെ അവൻ അല്ലാഹുവിന്റെ അടുത്ത് നിർഭയമായി സുരക്ഷിതനായി എത്തിപ്പെടും

ഹദീസ്-3
عَنِ الْحَسَنِ ، فِي قَوْلِ اللَّهِ تَعَالَى
وَيَدْعُونَنَا رَغَبًا وَرَهَبًا وَكَانُوا لَنَا خَاشِعِينَ سورة الأنبياء آية 90 , قَالَ : الْخَوْفُ الدَّائِمُ فِي الْقَلْبِ
ആശയം : ഹസൻ റഹിമഹുല്ലാഹ് പറയുന്നു: സൂറത്തുൽ അമ്പിയാഉ  തൊണ്ണൂറാം ആയത്തിൽ,
وَيَدْعُونَنَا رَغَبًا وَرَهَبًا وَكَانُوا لَنَا خَاشِعِينَ
'അവര്‍ ആശിച്ച്‌ കൊണ്ടും, പേടിച്ചുകൊണ്ടും നമ്മോട്‌ പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നവരായിരുന്നു. അവര്‍ നമ്മോട്‌ താഴ്മ കാണിക്കുന്നവരുമായിരുന്നു' എന്ന് പറഞ്ഞത് ഹൃദയത്തിലെ സ്ഥായിയായ ഭയഭക്തിയാണ്(അല്ലാഹുവിലുള്ള ഭയം)
ADDITIONAL NOTES:
സൂറത്തുൽ അമ്പിയാഉ  89 & 90:
وَزَكَرِيَّا إِذْ نَادَى رَبَّهُ رَبِّ لا تَذَرْنِي فَرْدًا وَأَنتَ خَيْرُ الْوَارِثِينَ
സകരിയ്യായെയും ( ഓര്‍ക്കുക. ) അദ്ദേഹം തന്‍റെ രക്ഷിതാവിനെ വിളിച്ച്‌ ഇപ്രകാരം പ്രാര്‍ത്ഥിച്ച സന്ദര്‍ഭം: എന്‍റെ രക്ഷിതാവേ, നീ എന്നെ ഏകനായി ( പിന്തുടര്‍ച്ചക്കാരില്ലാതെ ) വിടരുതേ. നീയാണല്ലോ അനന്തരാവകാശമെടുക്കുന്നവരില്‍ ഏറ്റവും ഉത്തമന്‍.
فَاسْتَجَبْنَا لَهُ وَوَهَبْنَا لَهُ يَحْيَى وَأَصْلَحْنَا لَهُ زَوْجَهُ إِنَّهُمْ كَانُوا يُسَارِعُونَ فِي الْخَيْرَاتِ وَيَدْعُونَنَا رَغَبًا وَرَهَبًا وَكَانُوا لَنَا خَاشِعِينَ
അപ്പോള്‍ നാം അദ്ദേഹത്തിന്‌ ഉത്തരം നല്‍കുകയും, അദ്ദേഹത്തിന്‌ മകന്‍ യഹ്‌യായെ നാം പ്രദാനം ചെയ്യുകയും, അദ്ദേഹത്തിന്‍റെ ഭാര്യയെ നാം ഗര്‍ഭധാരണത്തിന്‌  പ്രാപ്തയാക്കുകയും ചെയ്തു. തീര്‍ച്ചയായും അവര്‍  ഉത്തമകാര്യങ്ങള്‍ക്ക്‌ ധൃതികാണിക്കുകയും, ആശിച്ച്‌ കൊണ്ടും, പേടിച്ചുകൊണ്ടും നമ്മോട്‌ പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നവരായിരുന്നു. അവര്‍ നമ്മോട്‌ താഴ്മ കാണിക്കുന്നവരുമായിരുന്നു.

ഹദീസ്-4

عَنْ شَدَّادِ بْنِ أَوْسٍ، قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّم ‏"‏ الْكَيِّسُ مَنْ دَانَ نَفْسَهُ وَعَمِلَ لِمَا بَعْدَ الْمَوْتِ وَالْعَاجِزُ مَنْ أَتْبَعَ نَفْسَهُ هَوَاهَا وَتَمَنَّى عَلَى اللَّهِ
ആശയം : ശദ്ദാദ് ബ്നു ഔസ് റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്യുന്നു: അല്ലാഹുവിന്റെ റസൂൽ സ്വല്ലല്ലാഹു അലൈഹി വ സല്ലം പറഞ്ഞു: സ്വന്തം ശരീരത്തെ കീഴ്‌പ്പെടുത്തിയവനും മരണാനന്തര ജീവിതത്തിനായി പണിയെടുക്കുന്നവനുമാണ് ജ്ഞാനി.സ്വന്തം ദേഹേച്ഛകൾക്കനുസരിച്ചു ശരീരത്തെ പിന്തുടർത്തുകയും എന്നിട്ടു അല്ലാഹുവിൽ വ്യാമോഹം കൊണ്ട് നടക്കുകയും ചെയ്യുന്നവനാണ് കഴിവ് കെട്ടവൻ
عَنْ شَدَّادِ بْنِ أَوْسٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏"‏ الْكَيِّسُ مَنْ دَانَ نَفْسَهُ وَعَمِلَ لِمَا بَعْدَ الْمَوْتِ وَالْعَاجِزُ مَنْ أَتْبَعَ نَفْسَهُ هَوَاهَا وَتَمَنَّى عَلَى اللَّهِ ‏قَالَ هَذَا حَدِيثٌ حَسَنٌ ‏.‏ قَالَ وَمَعْنَى قَوْلِهِ ‏"‏ مَنْ دَانَ نَفْسَهُ ‏"‏ ‏.‏ يَقُولُ حَاسَبَ نَفْسَهُ فِي الدُّنْيَا قَبْلَ أَنْ يُحَاسَبَ يَوْمَ الْقِيَامَةِ ‏.‏ وَيُرْوَى عَنْ عُمَرَ بْنِ الْخَطَّابِ قَالَ حَاسِبُوا أَنْفُسَكُمْ قَبْلَ أَنْ تُحَاسَبُوا وَتَزَيَّنُوا لِلْعَرْضِ الأَكْبَرِ وَإِنَّمَا يَخِفُّ الْحِسَابُ يَوْمَ الْقِيَامَةِ عَلَى مَنْ حَاسَبَ نَفْسَهُ فِي الدُّنْيَا ‏.‏ وَيُرْوَى عَنْ مَيْمُونِ بْنِ مِهْرَانَ قَالَ لاَ يَكُونُ الْعَبْدُ تَقِيًّا حَتَّى يُحَاسِبَ نَفْسَهُ كَمَا يُحَاسِبُ شَرِيكَهُ مِنْ أَيْنَ مَطْعَمُهُ وَمَلْبَسُهُ
ഈ ഹദീസ് രേഖപ്പെടുത്തിയ ശേഷം ഇമാം തിർമുദി വിവരിക്കുന്നു : ഇത് ഹസൻ ആയ ഹദീസാണ് .ഇവിടെ مَنْ دَانَ نَفْسَهُ 
(സ്വന്തം ശരീരത്തെ കീഴ്‌പ്പെടുത്തിയ വ്യക്തി) എന്നത് കൊണ്ടുള്ള ഉദ്ദേശ്യം.അന്ത്യനാളിൽ വിചാരണ  ചെയ്യപ്പെടുന്നതിനു മുമ്പ് ഐഹിക ജീവിതത്തിൽ വച്ച് തന്നെ സ്വന്തത്തെ സ്വയം വിചാരണ ചെയ്യുന്നവൻ എന്നാണ്
ഉമർ റദിയല്ലാഹു അന്ഹു പറഞ്ഞതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു: 'നിങ്ങൾ വിചാരണ ചെയ്യപ്പെടുന്നതിനു മുമ്പേ ആത്മ വിചാരണ നടത്തുക .ഏറ്റവും നല്ല എക്സിബിഷന് വേണ്ടി നിങ്ങൾ(സ്വന്തം നഫ്സിനെ) അലങ്കരിക്കുക .കാരണം ദുനിയാവിൽ വച്ച് സ്വന്തത്തെ വിചാരണ നടത്തിയവന്റെ അന്ത്യനാളില് വിചാരണ ലഘുവായിരിക്കുന്നതാണ്.
മൈമൂനു ബ്നു മിഹ്‌റാൻ എന്നവർ പറയുന്നു: ഒരാൾ സ്വന്തം കൂട്ടുകാരന്റെ ഭക്ഷണവും വസ്ത്രവും എവിടെ നിന്നാണ് എന്ന് അന്വേഷിക്കുന്നത് പോലെ സ്വന്തം ശരീരത്തെ വിചാരണ ചെയ്യുന്നത് വരെ ഒരു ദാസനും ഭക്തനാവുകയില്ല

ഹദീസ്-5
عَنْ ضَمْرَةَ بْنِ حَبِيبٍ ، أَنّ رَسُولَ اللَّهِ صَلَّى عَلَيْهِ وَسَلَّمَ قَالَ
إِنَّ أَوَّلَ شَيْءٍ يُرْفَعُ مِنْ هَذِهِ الأمَّةِ الأمَانَةُ وَالْخُشُوعُ ، حَتَّى لا تَكَادَ تَرَى خَاشِعًا
 ആശയം : ദംറത്ത് ബ്നു ഹബീബ് റഹിമഹുല്ലാഹ് റിപ്പോർട്ട് ചെയ്യുന്നു : അല്ലാഹുവിന്റെ റസൂൽ സ്വല്ലല്ലാഹു അലൈഹി വ സല്ലം പറഞ്ഞു:ഈ സമൂഹത്തിൽ  നിന്ന് ആദ്യമായി ഉയർത്തപ്പെടുന്ന സംഗതി (ഇല്ലാതാകുന്ന കാര്യങ്ങൾ ) വിശ്വസ്തതയും ഭയഭക്തിയും(വിനയം)ആയിരിക്കും(സ്വഹാബിയായ അബുദ്ദർദാഉ റദിയല്ലാഹു അന്ഹു ഈ ഹദീസ് റിപ്പോർട്ട് ചെയ്തതായി ഹസനായ പരമ്പരയുടെ ത്വബ്റാനി രേഖപ്പെടുത്തിയിട്ടുണ്ട്)

ഹദീസ്-6
عَنْ مُجَاهِدٍ ، فِي قَوْلِ اللَّهِ عَزَّ وَجَلَّ تَبَارَكَ وَتَعَالَى
سِيمَاهُمْ فِي وُجُوهِهِمْ مِنْ أَثَرِ السُّجُودِ سورة الفتح آية 29 ، قَالَ : هُوَ الْخُشُوعُ
ആശയം : സൂറത്തുൽ ഫതഹ് 29 -ആം ആയത്തിൽ,
سِيمَاهُمْ فِي وُجُوهِهِمْ مِنْ أَثَرِ السُّجُودِ
സുജൂദിന്‍റെ ഫലമായി അവരുടെ അടയാളം അവരുടെ മുഖങ്ങളിലുണ്ട്‌എന്ന് പറഞ്ഞതിന്റെ ആശയം വിനയത്തോടെയുള്ള ഭയഭക്തിയാണെന്നു മുജാഹിദ്  റഹിമഹുല്ലാഹ് വിശദീകരിച്ചിട്ടുണ്ട്.
Special note
സൂറത്തുൽ ഫതഹ് 29:
مُّحَمَّدٌ رَّسُولُ اللَّهِ وَالَّذِينَ مَعَهُ أَشِدَّاء عَلَى الْكُفَّارِ رُحَمَاء بَيْنَهُمْ تَرَاهُمْ رُكَّعًا سُجَّدًا يَبْتَغُونَ فَضْلًا مِّنَ اللَّهِ وَرِضْوَانًا سِيمَاهُمْ فِي وُجُوهِهِم مِّنْ أَثَرِ السُّجُودِ ذَلِكَ مَثَلُهُمْ فِي التَّوْرَاةِ وَمَثَلُهُمْ فِي الْإِنجِيلِ كَزَرْعٍ أَخْرَجَ شَطْأَهُ فَآزَرَهُ فَاسْتَغْلَظَ فَاسْتَوَى عَلَى سُوقِهِ يُعْجِبُ الزُّرَّاعَ لِيَغِيظَ بِهِمُ الْكُفَّارَ وَعَدَ اللَّهُ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ مِنْهُم مَّغْفِرَةً وَأَجْرًا عَظِيمًا
മുഹമ്മദ്‌ അല്ലാഹുവിന്‍റെ റസൂലാകുന്നു. അവിടത്തോടൊപ്പമുള്ളവർ സത്യനിഷേധികളുടെ നേരെ കര്‍ക്കശമായി വര്‍ത്തിക്കുന്നവരാകുന്നു. അവര്‍ അന്യോന്യം ദയാലുക്കളുമാകുന്നു. അല്ലാഹുവിങ്കല്‍ നിന്നുള്ള അനുഗ്രഹവും പ്രീതിയും തേടിക്കൊണ്ട്‌ അവര്‍ റുകൂഉ ചെയ്തും സുജൂദ് ചെയ്തും നമസ്കരിക്കുന്നതായി താങ്കൾക്ക് കാണാം. സുജൂദിന്‍റെ ഫലമായി അവരുടെ അടയാളം അവരുടെ മുഖങ്ങളിലുണ്ട്‌. അതാണ്‌ തൌറാത്തില്‍ അവരെ പറ്റിയുള്ള ഉപമ. ഇന്‍ജീലില്‍ അവരെ പറ്റിയുള്ള ഉപമ ഇങ്ങനെയാകുന്നു: ഒരു വിള, അത്‌ അതിന്‍റെ കൂമ്പ്‌ പുറത്ത്‌ കാണിച്ചു. എന്നിട്ടതിനെ പുഷ്ടിപ്പെടുത്തി. എന്നിട്ടത്‌ കരുത്താര്‍ജിച്ചു. അങ്ങനെ അത്‌ കര്‍ഷകര്‍ക്ക്‌ കൌതുകം തോന്നിച്ചു കൊണ്ട്‌ അതിന്‍റെ കാണ്ഡത്തിന്‍മേല്‍ നിവര്‍ന്നു നിന്നു. ( സത്യവിശ്വാസികളെ ഇങ്ങനെ വളര്‍ത്തിക്കൊണ്ട്‌ വരുന്നത്‌ ) അവര്‍ മൂലം സത്യനിഷേധികളെ അരിശം പിടിപ്പിക്കാന്‍ വേണ്ടിയാകുന്നു. അവരില്‍ നിന്ന്‌ വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്കു അല്ലാഹു പാപമോചനവും മഹത്തായ പ്രതിഫലവും വാഗ്ദാനം ചെയ്തിരിക്കുന്നു.
ASSALAMU A’LYKUM,ABBAS PARAMBADAN (8848787706)

Comments

Popular posts from this blog

الأحاديث المختارة من ‘الزهد والرقائق لابن المبارك’ - അസ്സുഹ്ദു വർറഖാഇഖു باب العمل والذكر الخفي

باب الاخلاص والنية ‏&باب الاجتهاد في العبادة