باب الاخلاص والنية &باب الاجتهاد في العبادة
السّلام عليكم ബിസ്മില്ലാഹ്.......
അൽ കിതാബ് പഠന പരമ്പര
الأحاديث المختارة من
‘الزهد والرقائق لابن المبارك’
ഇബ്നുൽ മുബാറക് (റ ) യുടെ ' അസ്സുഹ്ദു വർറഖാഇഖു' എന്ന കിതാബിൽ നിന്ന് തിരഞ്ഞെടുത്ത ഹദീസുകൾ(CLASS-9)
باب الاجتهاد في العبادة
ക്ലാസ്സുകൾ കേൾക്കാൻ താഴെ ലിങ്കുകൾ ഓപ്പൺ ചെയ്യുക:
https://youtu.be/aeQDhJZ9RxE
ആശയ വിവർത്തനം: അബ്ബാസ് പറമ്പാടൻ (നിലമ്പൂർ),തിരുവനന്തപുരം
ഹദീസ്1
قَالَ عُبَادَةُ يَعْنِي ابْنَ قُرْصٍ اللَّيْثِيَّ
إِنَّكُمْ لَتَعْمَلُونَ الْيَوْمَ أَعْمَالًا هِيَ أَدَقُّ فِي أَعْيُنِكُمْ مِنَ الشَّعْرِ ، إِنْ كُنَّا لَنَعُدُّهَا عَلَى عَهْدِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مِنَ الْمُوبِقَاتِ
ആശയം : ഉബാദത്ത് ബ്നു ഖുർസ് അല്ലൈസി റദിയല്ലാഹു അന്ഹു പറയുന്നു: നിങ്ങൾ ഇക്കാലത്ത് നിങ്ങളുടെ കണ്ണുകളിൽ ഒരു മുടിയേക്കാൾ ലഘുവായതു ആയ ചില തെറ്റുകൾ നിങ്ങൾ പ്രവർത്തിക്കുന്നു . എന്നാൽ അല്ലാഹുവിന്റെ റസൂൽ സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ കാലത്ത് ഇന്ന് നിങ്ങൾ ലഘുവായി കാണുന്ന ഈ കുറ്റങ്ങൾ വൻദോഷങ്ങളായിട്ടാണ് ഞങ്ങൾ പരിഗണിച്ചിരുന്നത്
http://hadith.islam-db.com/single-book/25/%D8%A7%D9%84%D8%B2%D9%87%D8%AF-%D9%88%D8%A7%D9%84%D8%B1%D9%82%D8%A7%D8%A6%D9%82-%D9%84%D8%A7%D8%A8%D9%86-%D8%A7%D9%84%D9%85%D8%A8%D8%A7%D8%B1%D9%83/12097
باب الاخلاص والنية
ഹദീസ് 2
عَنْ عُمَرَ بْنِ الْخَطَّابِ
قَالَ
قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ
إِنَّمَا الأعْمَالُ بِالنِّيَّاتِ ، وَإِنَّمَا لِامْرِئٍ مَا نَوَى ، فَمَنْ كَانَتْ هِجْرَتُهُ إِلَى اللَّهِ وَرَسُولِهِ ، فَهِجْرَتُهُ إِلَى اللَّهِ وَرَسُولِهِ ، وَمَنْ كَانَتْ هِجْرَتُهُ إِلَى دُنْيَا يُصِيبُهَا ، أَوِ امْرَأَةٍ يَنْكِحُهَا ، فَهِجْرَتُهُ إِلَى مَا هَاجَرَ إِلَيْهِ
ആശയം :ഉമറുബ്‌നുല്‍ ഖത്വാബ് റദിയല്ലാഹു അന്ഹുവില്‍ നിന്ന്: അദ്ദഹം പറഞ്ഞു: അല്ലാഹുവിന്റെ റസൂൽ സ്വല്ലല്ലാഹു അലൈഹി വ സല്ലമ പറഞ്ഞു : പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിഫലം നല്‍കുന്നത് ഉദ്ദേശ്യമനുസരിച്ചു മാത്രമാകുന്നു. ഓരോ മനുഷ്യനും അവന്‍ ഉദ്ദേശിച്ചതെന്തോ അതാണ് ലഭിക്കുക. ആരെങ്കിലും അല്ലാഹുവിലേക്കും അവന്‍റെ ദൂതനിനിലേക്കും ആണ് പാലായനം(ഹിജ്‌റ) നടത്തുന്നതെങ്കില്‍ അയാളുടെ ഹിജ്‌റ അല്ലാഹുവിലേക്കും തിരുദൂതനിലേക്കും തന്നെയായിരിക്കും. ആരുടെയെങ്കിലും പാലായനം അയാള്‍ നേടാനുദ്ദേശിക്കുന്ന ഐഹിക ക്ഷേമത്തേയോ, വിവാഹം ചെയ്യാനുദ്ദേശിക്കുന്ന സ്ത്രീയേയോ ലക്ഷ്യമാക്കിയാണെങ്കില്‍ അയാളുടെ ഹിജ്‌റ അതിലേക്കു തന്നെ ആയിരിക്കും
ഈ ഹദീസിന്റെ വിശദീകരണം താഴെ ലിങ്കിൽ ക്ലിക്ക് ചെയ്തു ബ്ലോഗ്ഗിൽ വായിക്കാവുന്നതാണ് ; ഇൻ ഷാ അല്ലാഹ്:
https://bukhariwithfathulbarimalayalam.blogspot.com/2015/09/1.html?fbclid=IwAR30eIluqfBeAbIvyt-dL4u9fCs3t96k-g-f6ed6hH96cd-z_XCd8BzpE7s
ഹദീസ് 3
عَنْ مُحَمَّدِ بْنِ وَاسِعٍ
قَالَ : قَالَ لُقْمَانُ لِابْنِهِ : " يَا بُنَيَّ ، اتَّقِ اللَّهَ ، وَلا تُرِ النَّاسَ أَنَّكَ تَخْشَاهُ لِيُكْرِمُوكَ ، وَقَلْبُكَ فَاجِرٌ
ആശയം : മുഹമ്മദ് ബ്നു വാസിഉ റഹിമഹുല്ലാഹ് റിപ്പോർട്ട് ചെയ്യുന്നു : ലുഖ്മാൻ അദ്ദേഹത്തിന്റെ മകനോട് പറഞ്ഞു: എന്റെ പൊന്നു മോനേ ,നീ അല്ലാഹുവിനെ സൂക്ഷിക്കുക. നിന്റെ ഹൃദയം അധർമ്മം നിറഞ്ഞതാവുകയും എന്നിട്ടു നിന്നെ ജനങ്ങൾ ആദരിക്കുന്നതിനു വേണ്ടി നീ അല്ലാഹുവിനെ ഭയപ്പെടുന്നുവെന്നു നീ ജനങ്ങളെ കാണിക്കരുത്
ഹദീസ് 4
عَنْ عَبَّاسِ بْنِ ذَرِيحٍ
أَنَّهُ
قَالَ : كَتَبَتْ عَائِشَةُ إِلَى مُعَاوِيَةَ رَضِيَ اللَّهُ عَنْهُمَا
مَنْ يَعْمَلُ بمَعَاصِي اللَّهِ يَصِيرُ حَامِدُهُ مِنَ النَّاسِ ذَامًّا
ആശയം :അബ്ബാസ് ബ്നു ദറീഹ് റഹിമഹുല്ലാഹ് റിപ്പോർട്ട് ചെയ്യുന്നു: ആഇശ റദിയല്ലാഹു അന്ഹാ മുആവിയ റദിയല്ലാഹു അൻഹുവിനു കത്തെഴുതി: ' അല്ലാഹുവിനെ ധിക്കരിച്ചു പ്രവർത്തിക്കുന്നവനെ ജനങ്ങളിൽ ആര് പ്രശംസിക്കുന്നുവോ അവൻ ആക്ഷേപാർഹനാകുന്നു'.
ഹദീസ് 5
عَنْ حُمَيْدِ بْنِ نُعَيْمٍ ، أَنَّ عُمَرَ بْنَ الْخَطَّابِ , وَعُثْمَانَ بْنَ عَفَّانَ رِضْوَانُ اللَّهِ عَلَيْهِمَا ، دُعِيَا إِلَى الطَّعَامِ فَأَجَابَا ، فَلَمَّا خَرَجَا , قَالَ عُمَرُ لِعُثْمَانَ
لَقَدْ شَهِدْتُ طَعَامًا وَدِدْتُ أَنِّي لَمْ أَشْهَدْهُ ، قَالَ : وَمَا ذَاكَ ؟ قَالَ : خَشِيتُ أَنْ يَكُونَ جُعِلَ مُبَاهَاةً
ആശയം : ഹുമൈദ് ബ്നു നുഐം റഹിമഹുല്ലാഹ് റിപ്പോർട്ട് ചെയ്യുന്നു: ഒരിക്കൽ ഉമർ ബ്നുൽ ഖത്താബ് റദിയല്ലാഹു അൻഹുവും ഉസ്മാനു ബ്നു അഫ്ഫാൻ റദിയല്ലാഹു അൻഹുവും ഒരു സദ്യക്ക് ക്ഷണിക്കപ്പെട്ടു .രണ്ടു പേരും ക്ഷണം സ്വീകരിച്ചു സദ്യക്ക് ഹാജരായി. മടങ്ങുമ്പോൾ ഉമർ ബ്നുൽ ഖത്താബ് റദിയല്ലാഹു അൻഹു, ഉസ്മാനു ബ്നു അഫ്ഫാൻ റദിയല്ലാഹു അൻഹുവിനോട് പറഞ്ഞു : ഞാൻ പങ്കെടുത്തില്ലായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ച ഒരു സദ്യക്കാണ് ഞാൻ പങ്കെടുത്തത് . അപ്പോൾ ഉസ്മാനു ബ്നു അഫ്ഫാൻ റദിയല്ലാഹു അൻഹു ചോദിച്ചു : അതെന്താ അങ്ങിനെ പറയുന്നത്? അപ്പോൾ ഉമർ ബ്നുൽ ഖത്താബ് റദിയല്ലാഹു അൻഹു പറഞ്ഞു: അത് പൊങ്ങച്ച പ്രകടനത്തിന് വേണ്ടി ഉണ്ടാക്കപ്പെട്ട സദ്യയാണെന്നു ഞാൻ ഭയക്കുന്നു
ഹദീസ് 6
عَنْ سَعِيدِ بْنِ جُبَيْرٍ
قَالَ
إِنَّ أَوَّلَ مَنْ يُدْعَى إِلَى الْجَنَّةِ ، الَّذِينَ يَحْمَدُونَ اللَّهَ عَلَى كُلِّ حَالٍ
أَوْ قَالَ : فِي السَّرَّاءِ وَالضَّرَّاءِ
ആശയം : സഈദ് ബ്നു ജുബൈർ റഹിമഹുല്ലാഹ് പറയുന്നു : ആദ്യമായി സ്വർഗ്ഗത്തിലേക്കു ക്ഷണിക്കപ്പെടുന്നത് എല്ലാ അവസ്ഥയിലും അതായത് സന്തോഷത്തിന്റെ സമയത്തും ബുദ്ധിമുട്ടിന്റെ സമയത്തും അല്ലാഹുവിനെ സ്തുതിക്കുന്നവരാണ്
(ഈ ഹദീസ് മർഫൂഉ ആയിട്ട്, നബി വചനമായിട്ടു തന്നെ ഇബ്നു അബ്ബാസ് റദിയല്ലാഹു അൻഹു റിപ്പോർട്ട് ചെയ്തതതായി ഇമാം ഹാകിം റഹിമഹുല്ലാഹ് മുസ്തദ്‌റകിൽ സ്വഹീഹായി വന്നിട്ടുണ്ട്)
https://islamweb.net/ar/library/index.php?page=bookcontents&idfrom=1739&idto=1739&bk_no=74&ID=739
ഹദീസ് 7
عَنْ أَبِي هُرَيْرَةَ ، أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ
يُبْصِرُ أَحَدُكُمُ الْقَذَى فِي عَيْنِ أَخِيهِ ، وَيَنْسَى الْجِذْعَ , أَوْ قَالَ : الْجِذْلَ فِي عَيْنِهِ
ആശയം : അബൂ ഹുറൈറ റദിയല്ലാഹു അൻഹു പറയുന്നു : നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം പറഞ്ഞു: നിങ്ങളിൽ ഒരാൾ നിങ്ങളുടെ സഹോദരന്റെ കണ്ണിലെ കരട് കാണിച്ചു കൊടുക്കും (അത് വേഗം കാണും -മറ്റുള്ളവന്റെ കുറ്റം ), എന്നാൽ സ്വന്തം കണ്ണിലെ കൊള്ളിക്കഷ്ണം അയാൾ മറക്കുന്നു (സ്വന്തം കുറ്റം കാണുന്നില്ല)
ASSALAMU A’LYKUM,ABBAS PARAMBADAN (8848787706)
Comments
Post a Comment