من ‘الزهد والرقائق لابن المبارك’ -بَابُ مَا جَاءَ فِي فَضْلِ الْعِبَادَةِ' അസ്സുഹ്ദു വർറഖാഇഖു-
السّلام عليكم ബിസ്മില്ലാഹ്.......
അൽ കിതാബ് പഠന പരമ്പര
الأحاديث المختارة من
ആശയ വിവർത്തനം: അബ്ബാസ് പറമ്പാടൻ
(നിലമ്പൂർ),തിരുവനന്തപുരം
19.6.2020(1441 ശവ്വാൽ 27 )
بَابُ مَا جَاءَ فِي فَضْلِ الْعِبَادَةِ
ഇബാദത്തുകളുടെ അഥവാ
ആരാധനകളുടെ മഹത്വം സംബന്ധിച്ച അദ്ധ്യായം
قَالَ : قَالَ
لِي رَجُلٌ مِنْ أَهْلِ مَكَّةَ : هَذَا مَقَامُ أَخِيكَ تَمِيمٍ
الدَّارِيِّ ، لَقَدْ
رَأَيْتُهُ ذَاتَ لَيْلَةٍ حَتَّى أَصْبَحَ ،
أَوْ قَرُبَ أَنْ يُصْبِحَ ،
" يَقْرَأُ
آيَةً مِنْ كِتَابِ اللَّهِ وَيَرْكَعُ وَيَسْجُدُ وَيَبْكِي : أَمْ حَسِبَ
الَّذِينَ اجْتَرَحُوا السَّيِّئَاتِ أَنْ
نَجْعَلَهُمْ كَالَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ سَوَاءً مَحْيَاهُمْ
وَمَمَاتُهُمْ سَاءَ مَا يَحْكُمُونَ سورة الجاثية آية 21
ആശയം : മസ്‌റൂഖ്
എന്നവർ പറയുന്നു : എന്നോട് മക്കക്കാരനായ ഒരു വ്യക്തി പറഞ്ഞു :ഇതാണ് അങ്ങയുടെ സഹോദരൻ
തമീമുദ്ദാരിയുടെ നില .ഒരു ദിവസം രാത്രി നേരം പുലരാൻ ആകുവോളം സമയം അദ്ദേഹം വിശുദ്ധ ഖുർആനിലെ
,
أَمْ
حَسِبَ
الَّذِينَ اجْتَرَحُوا السَّيِّئَاتِ أَنْ
نَجْعَلَهُمْ كَالَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ سَوَاءً مَحْيَاهُمْ
وَمَمَاتُهُمْ سَاءَ مَا يَحْكُمُونَ
‘അതല്ല , തിന്മകള്‍
ചെയ്തുകൂട്ടിയവര്‍ വിചാരിച്ചിരിക്കുന്നുവോ, വിശ്വസിക്കുകയും, സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും
ചെയ്തവരെപ്പോലെ അവരെ നാം ആക്കുമെന്നു,
അതായതു, അവരുടെ ജീവിതവും മരണവും സമമായ നിലയില്‍ ആക്കുമെന്ന്?! അവര്‍ വിധി കല്‍പിക്കുന്നതു വളരെ മോശം
തന്നെ!’
എന്ന ആയത്ത് ഓതുകയും കരഞ്ഞു കൊണ്ട് റുകൂഇലും
സുജൂദിലുമായി കഴിച്ചു കൂട്ടുകയും ചെയ്യുന്നത്
ഞാൻ കണ്ടിട്ടുണ്ട്.
ഹദീസ്-2
عَنِ امْرَأَةِ مَسْرُوقٍ قَالَتْ:
«مَا كَانَ مَسْرُوقٌ يُوجَدُ إِلَّا وَسَاقَاهُ قَدِ انْتَفَخَتَا
مِنْ طُولِ الصَّلَاةِ»
قَالَتْ
وَاللَّهِ إِنْ كُنْتُ لَأَجْلِسُ خَلْفَهُ فَأَبْكِي
رَحْمَةً لَهُ
ആശയം :മസ്‌റൂഖ്(مسروق بن الأجدع بن مالك )എന്നവരുടെ പത്നി റിപ്പോർട്ട്
ചെയ്യുന്നു : മസ്‌റൂഖിനെ നിസ്‌കാരത്തിന്റെ ദൈർഘ്യത്താൽ കണങ്കാൽ നീര് വന്നു വീർത്ത നിലയിൽ
അല്ലാതെ കാണപ്പെടാറില്ലായിരുന്നു.ഞാൻ അദ്ധേഹത്തിന്റെ പിറകിൽ ഇരിക്കുമ്പോൾ അദ്ദേഹത്തിനോടുള്ള
കരുണയാൽ കരയുമായിരുന്നു .
ഹദീസ്-3
قَالَ : قَالَ
رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ
إِنَّ
الدَّرَجَةَ فِي الْجَنَّةِ فَوْقَ الدَّرَجَةِ كَمَا بَيْنَ السَّمَاءِ
وَالأَرْضِ ، وَإِنَّ الْعَبْدَ لَيْرَفَعُ بَصَرَهُ فَيَلْمَعُ لَهُ بَرْقٌ
يَكَادُ يَخْطَفُ بَصَرَهُ ، فَيْفَزَعُ لِذَلِكَ , فَيَقُولُ : مَا هَذَا ؟
فَيُقَالُ لَهُ : هَذَا نُورُ أَخِيكَ فُلانٍ ، فَيَقُولُ : أَخِي فُلانٌ ، كُنَّا نَعْمَلُ فِي الدُّنْيَا جَمِيعًا ،
وَقَدْ فُضِّلَ عَلَيَّ هَكَذَا ؟ قَالَ : فَيُقَالُ لَهُ : إِنَّهُ كَانَ
أَفْضَلَ مِنْكَ عَمَلًا ، ثُمَّ يُجْعَلُ فِي قَلْبِهِ الرِّضَا حَتَّى يَرْضَى
ആശയം : അബുൽ മുതവക്കിൽ അന്നാജീ റഹിമഹുല്ലാഹ്(താബിഈ) റിപ്പോർട്ട്
ചെയ്യുന്നു : അല്ലാഹുവിന്റെ റസൂൽ സ്വല്ലല്ലാഹു അലൈഹി വ സല്ലം പറഞ്ഞു : സ്വർഗ്ഗത്തിലെ
ഒരു പദവിയും അതിന്റെ മുകളിലെ പദവിയും തമ്മിലുള്ള വ്യത്യാസം ആകാശവും ഭൂമിയും തമ്മിലുള്ള
അകലം പോലെയാണ് .ഒരു ദാസൻ തന്റെ കണ്ണുകൾ ഉയർത്തുമ്പോൾ ഒരു മിന്നൽ പിണർ അവന്റെ കണ്ണുകളെ
റാഞ്ചിയെടുക്കുമാറാകും (അത്രയ്ക്ക് തീവ്രമായ പ്രകാശം ആയിരിക്കും അവൻ കാണുക).അപ്പോൾ
അവൻ പേടിച്ചു പോകും.അവൻ ചോദിക്കും :ഇതെന്താണ്?
ഇത് നിന്റെ
സഹോദരൻ ഇന്നാലിന്ന വ്യക്തിയുടെ പ്രകാശമാണ് എന്ന് അവനു മറുപടി ലഭിക്കും.അപ്പോൾ അവൻ പറയും
: എന്റെ സഹോദരൻ ഇന്നാലിന്ന വ്യക്തിയോ? ഞങ്ങൾ രണ്ടുപേരും ദുനിയാവിൽ വച്ച് ഒരുമിച്ചു കർമ്മങ്ങൾ ചെയ്തിരുന്നതാണല്ലോ
.ഇപ്പോഴെന്താ അവനു കൂടുതൽ ശ്രേഷ്ഠത നൽകപ്പെട്ടത്?നിന്നെക്കാൾ ശ്രേഷ്ഠകരമായി സൽകർമ്മം ചെയ്തിരുന്ന വ്യക്തിയായിരുന്നു
അദ്ദേഹം എന്ന് അവനു മറുപടി നമ്മൾക്കപ്പെടും .പിന്നീട് ആ വ്യക്തിയുടെ മനസ്സിൽ സംതൃപ്തി
നിറയ്ക്കപ്പെടും
(ശ്രദ്ധിക്കുക
: സൂറത്തുൽ അൻആമിൽ 132
-ആം ആയത്തിൽ
അല്ലാഹു പറയുന്നു :
ഓരോരുത്തര്‍ക്കും
അവരവര്‍ പ്രവര്‍ത്തിച്ചതിന്‍റെ ഫലമായി പല പദവികളുണ്ട്. അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി
നിന്‍റെ രക്ഷിതാവ് ഒട്ടും അശ്രദ്ധനല്ല.)
ഹദീസ്-4
يَقُولُ
قَامَ
رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ حَتَّى تَفَطَّرَتْ قَدَمَاهُ
دَمًا ، قَالُوا : يَا رَسُولَ اللَّهِ ، قَدْ غَفَرَ اللَّهُ لَكَ مَا تَقَدَّمَ
مِنْ ذَنْبِكَ وَمَا تَأَخَّرَ , قَالَ : " أَفَلا أَكُونُ عَبْدًا شَكُورًا
ആശയം : മുഗീറത്ത്
ബ്നു ശുഅബ റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്യുന്നു
:അല്ലാഹുവിന്റെ റസൂൽ സ്വല്ലല്ലാഹു അലൈഹി വ സല്ലം രണ്ടു പാദങ്ങളും പൊട്ടി രക്തം പൊടിയുന്നത്
വരെ നിന്ന് നമസ്ക്കരിച്ചു.അങ്ങയുടെ മുൻകഴിഞ്ഞതും വരാനിരിക്കുന്നതുമായ സകല പാപങ്ങളും
അല്ലാഹു അങ്ങേക്ക് പൊറുത്തു തന്നിട്ടില്ലേ അല്ലാഹുവിന്റെ റസൂലേ ?(പിന്നെ എന്തിനു ഇത്രയും
കഷ്ടപ്പെടുന്നു) എന്ന് വീട്ടുകാർ ചോദിച്ചു.അപ്പോൾ നബി പറഞ്ഞു : 'ഞാൻ നന്ദിയുള്ള ഒരു
ദാസൻ ആവേണ്ടയോ?'(അല്ലാഹുവിന്റെ റസൂൽ
പാപസുരക്ഷിതനാണ് .ഈ പറഞ്ഞത് സൂറത്തുൽ ഫത്ഹിലെ രണ്ടാമത്തെ ആയത്തിന്റെ അടിസ്ഥാനത്തിൽ
മനസ്സിലാക്കണം)
ഹദീസ്-5
قَالَ : قَالَ
لِي رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ
اقْرَأْ
عَلَيَّ " ، قُلْتُ : أَقْرَأُ وَعَلَيْكَ أُنْزِلَ ؟ قَالَ : " إِنِّي
أُحِبُّ أَنْ أَسْمَعَهُ مِنْ غَيْرِي " ، قَالَ : فَافْتَتَحْتُ سُورَةَ
النِّسَاءِ ، فَلَمَّا بَلَغْتُ فَكَيْفَ إِذَا جِئْنَا مِنْ كُلِّ أُمَّةٍ
بِشَهِيدٍ وَجِئْنَا بِكَ عَلَى هَؤُلاءِ شَهِيدًا سورة النساء آية 41 ، فَرَأَيْتُ
عَيْنَيْهِ تَذْرِفَانِ ، فَقَالَ لِي : حَسْبُكَ
ആശയം : അബ്ദുല്ലാഹി
ബ്നു മസ്ഊദ് റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്യുന്നു :ഒരിക്കൽ എന്നോട് അല്ലാഹുവിന്റെ
റസൂൽ സ്വല്ലല്ലാഹു അലൈഹി വ സല്ലം 'എനിക്ക് ഖുർആൻ ഓതിക്കേൾപ്പിക്കൂ ' എന്ന് പറഞ്ഞു. ഞാൻ
പറഞ്ഞു : 'ഞാൻ താങ്കൾക്കു ഓതിക്കേൾപ്പിക്കുകയോ? അങ്ങയുടെ മേൽ ആണല്ലോ ഖുർആൻ അവതരിപ്പിക്കപ്പെട്ടത്?അപ്പോൾ തിരുനബി പറഞ്ഞു:' ഞാൻ അല്ലാതെ മറ്റൊരാൾ
ഖുർആൻ ഓതുന്നത് കേൾക്കാൻ ഞാൻ ഇഷ്ട്ടപ്പെടുന്നു'.അങ്ങിനെ ഞാൻ സൂറത്തുന്നിസാഇലെ
41 -ആം ആയത്ത് എത്തിയപ്പോൾ
നബിയുടെ രണ്ടു കണ്ണുകളിൽ നിന്നും കണ്ണ് നീര് ഒഴുകുന്നത് ഞാൻ ശ്രദ്ധിച്ചു.അപ്പോൾ നബി
പറഞ്ഞു : മതി നീ ഓതിയത് .
സൂറത്തുന്നിസാഇലെ
41 -ആം ആയത്ത്:
فَكَيْفَ إِذَا جِئْنَا مِن كُلِّ أمَّةٍ بِشَهِيدٍ
وَجِئْنَا بِكَ عَلَى هَـؤُلاء شَهِيدًا
എന്നാല്‍
ഓരോ സമുദായത്തില്‍ നിന്നും ഓരോ സാക്ഷിയെ നാം കൊണ്ട് വരികയും ഇക്കൂട്ടര്‍ക്കെതിരില്‍
താങ്കളെ നാം സാക്ഷിയായി കൊണ്ട് വരികയും ചെയ്യുമ്പോള്‍ എന്തായിരിക്കും അവസ്ഥ!
VIDEO
LINK OF THIS CLASS:
ക്ലാസ്സ് കേൾക്കാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക:
https://youtu.be/OcALlMWvG6w
https://youtu.be/OcALlMWvG6w
അൽ കിതാബ് വാട്ട്സ്
ആപ്പ് ഗ്രൂപ്പിൽ ചേരാൻ 8848787706 എന്ന നമ്പറിലേക്ക് വാട്ട്സ് ആപ്പ് സന്ദേശം അയക്കുക ,അബ്ബാസ് പറമ്പാടൻ
Comments
Post a Comment