' അസ്സുഹ്ദു വർറഖാഇഖു'- പാപങ്ങളുടെ അനന്തരഫലങ്ങൾ സംബന്ധിച്ച അദ്ധ്യായം- بَابُ مَا جَاءَ فِي تَخْوِيفِ عَوَاقِبِ الذُّنُوبِ -
السّلام عليكم ബിസ്മില്ലാഹ്.......
അൽ കിതാബ് പഠന പരമ്പര
الأحاديث المختارة من
ആശയ വിവർത്തനം: അബ്ബാസ് പറമ്പാടൻ
(നിലമ്പൂർ),തിരുവനന്തപുരം
12.6.2020(1441 ശവ്വാൽ 20 )
بَابُ مَا جَاءَ فِي تَخْوِيفِ عَوَاقِبِ الذُّنُوبِ
പാപങ്ങളുടെ അനന്തരഫലങ്ങൾ
സംബന്ധിച്ച് ഭയപ്പെടുത്തുന്നത് സംബന്ധിച്ച അദ്ധ്യായം
ഹദീസ്-1
عَنْ عَبْدِ اللَّهِ قَالَ
إِنَّ الْمُؤْمِنَ لَيَرَى ذَنْبَهُ كَأَنَّهُ تَحْتَ
صَخْرَةٍ يَخَافُ أَنْ تَقَعَ عَلَيْهِ، وَإِنَّ الْكَافِرَ لَيَرَى ذَنْبَهُ
كَأَنَّهُ ذُبَابٌ مَرَّ عَلَى أَنْفِهِ
ആശയം : അബ്ദുല്ലാഹി ബ്നു മസ്ഊദ് റദിയല്ലാഹു അന്ഹു
പ്രസ്താവിക്കുന്നു : ഒരു സത്യവിശ്വാസി അവൻ ചെയ്ത പാപത്തെ കാണുന്നത് അവന്റെ മേൽ വീഴാനിരിക്കുന്ന
ഒരു പാറയെപ്പോലെ ആയിരിക്കും.ഒരു സത്യനിഷേധി
അവൻ ചെയ്ത പാപത്തെ കാണുന്നത് അവന്റെ മൂക്കിന് മുമ്പിലൂടെ പറന്നു പോയ ഒരു പ്രാണിയെ
പോലെ ആയിരിക്കും
فتح الباري
https://islamweb.net/ar/library/index.php?page=bookcontents&idfrom=11536&idto=11539&bk_no=52&ID=3525
ഹദീസ്-2
عَنِ الْحَسَنِ قَالَ
………………………………………………………..
إِنَّ لَكَ لقَوْلًا وَعَمَلًا، فَعَمَلُكَ أَحَقُّ
بِكَ مِنْ قَوْلِكَ، وَإِنَّ لَكَ سَرِيرَةً وَعَلَانِيَةً، فَسَرِيرَتُكَ أَحَقُّ
بِكَ مِنْ عَلَانِيَتِكَ، وَإِنَّ لَكَ عَاجِلَةً وَعَاقِبَةً، فَعَاقِبَتُكَ
أَحَقُّ بِكَ مِنْ عَاجِلَتِكَ
ആശയം :ഹസൻ റഹിമഹുല്ലാഹ് പ്രസ്താവിക്കുന്നു: നിനക്ക്
വാക്കും പ്രവർത്തിയുമുണ്ട് ;നിന്റെ പ്രവർത്തിയാണ്
നിന്റെ വാക്കിനേക്കാൾ യോഗ്യമാവേണ്ടത് . നിനക്ക്
രഹസ്യവും പരസ്യവുമുണ്ട്; നിന്റെ രഹസ്യജീവിതമാണ്
നിന്റെ പരസ്യ ജീവിതത്തേക്കാൾ യോഗ്യമാവേണ്ടത്. നിനക്ക് ആജിലത്തും
(ഇപ്പോഴുള്ള അവസ്ഥ)ആഖിബത്തും (നിന്റെ പര്യവസാനം)ഉണ്ട്. നിന്റെ ആഖിബത് അഥവാ പര്യവസാനമാണ്
കൂടുതൽ യോഗ്യമാവേണ്ടത്.
ഹദീസ്-3
عن صعصعة قَالَ
قَدِمْتُ
عَلَى النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ، فَسَمِعْتُهُ
يَقْرَأُ هَذِهِ الْآيَةَ
{فَمَنْ يَعْمَلْ مِثْقَالَ ذَرَّةٍ خَيْرًا يَرَهُ وَمَنْ يَعْمَلْ
مِثْقَالَ ذَرَّةٍ شَرًّا يَرَهُ} [الزلزلة: ،
فَقَالَ
حَسْبِي
حَسْبِي، لَا أُبَالِي أَنْ أَسْمَعَ غَيْرَهَا
ആശയം : സഅസഅ റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്യുന്നു: ഒരിക്കൽ ഞാൻ നബി സ്വല്ലല്ലാഹു
അലൈഹി വ സല്ലമയുടെ അടുത്ത് ചെന്നപ്പോൾ നബി സൂറത്തുസ്സൽസലയിലെ,
فَمَنْ
يَعْمَلْ مِثْقَالَ ذَرَّةٍ خَيْرًا يَرَهُ وَمَنْ يَعْمَلْ مِثْقَالَ ذَرَّةٍ
شَرًّا يَرَهُ
(‘അപ്പോള്‍
ആര്‍ ഒരു അണുവിന്‍റെ തൂക്കം നന്‍മചെയ്തിരുന്നുവോ അവനത് കാണും. ആര്‍ ഒരു അണുവിന്‍റെ
തൂക്കം തിന്‍മ ചെയ്തിരുന്നുവോ അവന്‍ അതും കാണും’ ). എന്നീ
ആയത്തുകൾ പാരായണം ചെയ്യുന്നത് ഞാൻ കേട്ടു. എന്നിട്ടു നബി പറഞ്ഞു : എനിക്ക് മതി ,എനിക്ക് മതി ഈ ആയത്തുകൾ മറ്റൊന്നും കേൾക്കുന്നത്
ഞാൻ പ്രശ്നമാക്കുന്നില്ല (പ്രസ്തുത ആയത്തുകളുടെ സമഗ്രതയും ഗൗരവവും സൂചിപ്പിക്കുന്നു)
فتح الباري
https://islamweb.net/ar/library/index.php?page=bookcontents&idfrom=13462&idto=13471&bk_no=52&ID=4023
SPECIAL
ADDITIONAL NOTES:
സൂറത്തുൽ ബഖറ ആയത്തുകൾ ശ്രദ്ധിക്കുക:
بَلَى مَن كَسَبَ سَيِّئَةً وَأَحَاطَتْ
بِهِ خَطِيئَتُهُ فَأُولَئِكَ أَصْحَابُ النَّارِ هُمْ فِيهَا خَالِدُونَ
(അങ്ങനെയല്ല.) ആര്‍
ദുഷ്കൃത്യം ചെയ്യുകയും പാപത്തിന്‍റെ വലയത്തില്‍ പെടുകയും ചെയ്യുന്നുവോ അവരാകുന്നു നരകാവകാശികള്‍.
അവരതില്‍ നിത്യവാസികളായിരിക്കും.
وَالَّذِينَ آمَنُواْ وَعَمِلُواْ
الصَّالِحَاتِ أُوْلَئِكَ أَصْحَابُ الْجَنَّةِ هُمْ فِيهَا خَالِدُونَ
വിശ്വസിക്കുകയും
സല്‍കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്തതാരോ അവരാകുന്നു സ്വര്‍ഗാവകാശികള്‍.
അവരതില്‍ നിത്യവാസികളായിരിക്കും.
-------------------------------------------------------------------------
നബി പത്നി ഉമ്മുൽ
മുഅമിനീൻ ആഇശ റദിയല്ലാഹു അന്ഹാക്കു എതിരെ ഉണ്ടായ അടിസ്ഥാനമില്ലാത്ത അപവാദപ്രചരണം സംബന്ധിച്ച്
വിവരിക്കുന്നിടത്ത് സൂറത്തുന്നൂറിൽ പതിനഞ്ചാം ആയത്തിൽ അല്ലാഹു പറയുന്നു:
إِذْ تَلَقَّوْنَهُ بِأَلْسِنَتِكُمْ
وَتَقُولُونَ بِأَفْوَاهِكُم مَّا لَيْسَ لَكُم بِهِ عِلْمٌ وَتَحْسَبُونَهُ
هَيِّنًا وَهُوَ عِندَ اللَّهِ عَظِيمٌ
നിങ്ങള്‍
നിങ്ങളുടെ നാവുകള്‍ കൊണ്ട് അതേറ്റു പറയുകയും, നിങ്ങള്‍ക്കൊരു വിവരവുമില്ലാത്തത്
നിങ്ങളുടെ വായ്കൊണ്ട് മൊഴിയുകയും ചെയ്തിരുന്ന സന്ദര്‍ഭം. അതൊരു നിസ്സാരകാര്യമായി
നിങ്ങള്‍ ഗണിക്കുന്നു. അല്ലാഹുവിന്‍റെ അടുക്കല്‍ അത് ഗുരുതരമാകുന്നു.
നബി വചനം:
وعن أبي هريرة قال
قال رسول الله صلى الله عليه وسلم إن الشيطان
قد أيس أن يعبد بأرضكم هذه ولكن قد رضى منكم بالمحقرات. رواه البزاز ورجاله رجال ا
لصحيح
ആശയം : അബൂ ഹുറൈറ റദിയല്ലാഹു അന്ഹു
റിപ്പോർട്ട് ചെയ്യുന്നു : അല്ലാഹുവിന്റെ റസൂൽ സ്വല്ലല്ലാഹു അലൈഹി വ സല്ലം പറഞ്ഞു :
നിശ്ചയം പിശാച് നിങ്ങളുടെ ഈ ഭൂമിയിൽ (അറബ് നാട്ടിൽ )അവനെ ആളുകൾ ആരാധിക്കുന്ന കാര്യത്തിൽ
നിരാശനായിരിക്കുന്നു ; എന്നാൽ നിങ്ങളിൽ നിന്ന് വന്നു
പോകുന്ന നിങ്ങൾ നിസ്സാരമായി കാണുന്ന ചെറിയ തെറ്റുകളിൽ അവൻ തൃപ്തനായിരിക്കുന്നു (ചെറിയ
തെറ്റുകൾ കുമിഞ്ഞു കൂടി നിങ്ങൾ നാശത്തിൽ പെട്ട് കൊള്ളും എന്ന് അവനു പ്രതീക്ഷയുണ്ട്). ബസ്സാർ ഈ ഹദീസ് റിപ്പോർട്ട് ചെയ്തിരിക്കുന്നു
;ഇതിലെ റിപ്പോർട്ടർമാർ സ്വീകാര്യരാണ്
- മജ്മഉ സ്സവാഇദ്
http://shiaonlinelibrary.com/%D8%A7%D9%84%D9%83%D8%AA%D8%A8/1791_%D9%85%D8%AC%D9%85%D8%B9-%D8%A7%D9%84%D8%B2%D9%88%D8%A7%D8%A6%D8%AF-%D8%A7%D9%84%D9%87%D9%8A%D8%AB%D9%85%D9%8A-%D8%AC-%D9%A1%D9%A0/%D8%A7%D9%84%D8%B5%D9%81%D8%AD%D8%A9_54
خَلِّ الذُّنُوبَ حَقِيرَهَا وَكَثِيرَهَا فَهُوَ التُّقَى
خَلِّ الذُّنُوبَ حَقِيرَهَا وَكَثِيرَهَا فَهُوَ التُّقَى
كُنْ مِثْلَ مَاشٍ فَوْقَ أَرْضِ الشَّوْكِ
يَحْذَرُ مَا يَرَى
لا تَحْقِرَنَّ صَغِيرَةً إِنَّ الْجِبَالَ مِنَ
الْحَصَى
പാപങ്ങളിൽ നിസ്സാരമായതും അധികരിച്ചതും എല്ലാം വെടിയുക ;അതാണ് തഖ്‌വാ
മുള്ളുള്ള ഭൂമിയിലൂടെ നടക്കുമ്പോൾ കാണുന്നതെല്ലാം സൂക്ഷിക്കുന്ന
വ്യക്തിയെ പോലെ നീയാവുക
ചെറിയ പാപത്തെയും നീ നിസ്സാരമായി കാണേണ്ട;കാരണം അറിയുക പർവതങ്ങൾ
ഉണ്ടാകുന്നത് ചെറിയ ചരൽക്കല്ലുകൾ ചേർന്നാണ്
VIDEO
LINK OF THIS CLASS:
ക്ലാസ്സ് കേൾക്കാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക:
അൽ കിതാബ് വാട്ട്സ്
ആപ്പ് ഗ്രൂപ്പിൽ ചേരാൻ 8848787706 എന്ന നമ്പറിലേക്ക് വാട്ട്സ് ആപ്പ് സന്ദേശം അയക്കുക ,അബ്ബാസ് പറമ്പാടൻ
Comments
Post a Comment